കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ 36-ാം കടപ്പുറം സൗത്ത് വാര്‍ഡ് എന്‍ഡിഎ പുതുമുഖത്തെ ഇറക്കി മിന്നുന്ന ജയത്തോടെ പിടിച്ചെടുത്തപ്പോള്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. കോണ്‍ഗ്രസ് നേതാവ് ജി. നാരായണനാണ് ഇവിടെ പരാജയപ്പെട്ടത്. രജനി 636 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് വര്‍ദ്ധിപ്പിച്ച് ബിജെപി 14 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായി.
കാസര്‍കോട് നഗരസഭയില്‍ തന്നെ കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ബീരന്തുവയല്‍ വാര്‍ഡില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. വീണാകുമാരിയാണ്. കഴിഞ്ഞ തവണത്തെ കൗണ്‍സില്‍ അരുണ്‍ഷെട്ടിയുടെ ഭാര്യയായ വീണകുമാരി 711 വോട്ടുകള്‍ നേടി വന്‍ വിജയമാണ് കൈവരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്വതന്ത്ര കെ. അനിതയ്‌ക്ക് 49 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ കാലഘട്ടത്തിലുള്ള ബിജെപിയുടെ വാര്‍ഡുകളിലെ ചിട്ടയായ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിളക്കമാര്‍ന്ന വിജയമെന്ന് ബിജെപി സംസ്ഥാന സമിതിയംഗവും പ്രതിപക്ഷ നേതാവുമായ പി.രമേശ് പറഞ്ഞു.
മുസ്ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ അഴിമതിയിലൂടെയും മറ്റും നേടിയ പണവും പണച്ചാക്കുകളെയിറക്കി ക്ലബുകളിലും മറ്റും രണ്ടും മൂന്നും ലക്ഷം രൂപയുടം മറ്റും വാരിച്ചാടിയാണ് കാസര്‍കോട് നഗരസഭ ഭരണം ലീഗ് നിലനിര്‍ത്തിയതെന്ന് രമേശ് ആരോപിച്ചു. ലീഗിനെതിരായ ജനവികാരമുണ്ടായിട്ടും പണമൊഴുക്കിയാണ് അവര്‍ നേടിയത്.
കാസര്‍കോട് നഗരഹൃദയത്തിലുള്ള ഫിഷ്മാര്‍ക്കറ്റ് വാര്‍ഡ് നിലനിര്‍ത്താന്‍ ആവാത്തത് ലീഗിന്റെ ഭരണപരാജയമാണ് വെളിവാക്കുന്നത്. ശക്തമായ പ്രതിപക്ഷമായി ജനകീയ വിഷയങ്ങളിലിടപെട്ട് പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം സമരങ്ങള്‍ നയിച്ച് കാസര്‍കോട് നഗരസഭയില്‍ വികസനം കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ എന്‍ഡിഎ സാരഥികള്‍ എന്നും രംഗത്തുണ്ടാകുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: