കാസര്‍കോട്: ബിജെപി നേതൃത്വ നിരയില്‍ ദേശീയതലത്തിലുള്‍പ്പെടെ നിറഞ്ഞ് നില്ക്കുന്ന നിരവധി പ്രമുഖരാണ് ഇത്തവണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നത്.
ബിജെപി ദേശീയ സമിതിയംഗം എം. സജ്ജീവ ഷെട്ടി കുമ്പഡാജെ പഞ്ചായത്തിലേക്ക് 473 വോട്ടും, ദേശീയ കൗണ്‍സിലംഗവും മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പ്രമീള സി നായ്ക് ദേലംമ്പാടി പഞ്ചായത്തിലേക്ക് 448 വോട്ടും, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.ബല്‍രാജ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് 493 വോട്ടും, സവിതടീച്ചര്‍ കാസര്‍കോട് നഗരസഭയിലേക്ക് 462 വോട്ടും, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് മടിക്കൈ പഞ്ചായത്തിലേക്ക് 1124 വോട്ടും, സംസ്ഥആന സമിതിയംഗം പി.രമേശ് കാസര്‍കോട് നഗരസഭയിലേക്ക് 435 വോട്ടും, കൗണ്‍സിലംഗം സരോജ ആര് ബല്ലാള്‍ മഞ്ചേശ്വരം ബ്ലോക്കിലേക്ക് 3666 വോട്ടും, ജില്ലാ സെക്രട്ടറി വിജയകുമാര്‍ റൈ 856 വോട്ടും, എസ് ടി മേര്‍ച്ച ജില്ലാ പ്രസിഡണ്ട് സമ്പത്ത് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് 781 വോട്ടും, ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനിലേക്ക് എസ് ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാരായണ നായിക് 17647 വോട്ടും നേടി വീജയിച്ച് താമരവിരിയിച്ച പ്രമുഖരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: