നെയ്യാറ്റിന്‍കര: ചുവപ്പു കോട്ടകള്‍ തകര്‍ന്നടിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. നെയ്യാറ്റിന്‍കര നഗരസഭയില്‍ കഴിഞ്ഞ തവണ ബിജെപി നേടിയത് അഞ്ചു സീറ്റുകള്‍ മാത്രമായിരുന്നു. ഈ അഞ്ചു സീറ്റുകളിലും ഇത്തവണ ബി ജെ പിയെ തോല്പ്പിക്കുവാന് ഇടത് വലത് അഡ്ജസ്റ്റ്മെന്റ് പ്രചാരണവും വോട്ടുപിടിത്തവുമായിരുന്നു.
എന്നാല്‍ ഇരു പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ച് ബിജെപി അഞ്ചില്‍ നിന്നും ഒമ്പതിലേക്ക് കുതിച്ചുചാടി. കൂട്ടപ്പന വാര്‍ഡില്‍ മഹേഷ് 552 വോട്ട് നേടി. ആലുംമൂട് വാര്‍ഡില്‍ മഞ്ചത്തല സുരേഷ് 399 വോട്ട് നേടി. ആലംപൊറ്റ വാര്‍ഡില്‍ അഡ്വ. സ്വപ്നജിത്ത് 676 വോട്ടു നേടി. പ്ലാവിള വാര്‍ഡില്‍ വേണുഗോപാല്‍ 374 വോട്ടു നേടി. രാമേശ്വരം വാര്‍ഡില്‍ ഷിബുരാജ് കൃഷ്ണ 491 ഉം അമരവിള വാര്‍ഡില്‍ കല ടീച്ചര്‍ 510 ഉം വോട്ടുകള്‍ നേടി.
ഊരൂട്ടുകാലയില്‍ സുമ എസ്. 535 ഉം മരുതത്തൂര്‍ വാര്‍ഡില്‍ ബിനുകുമാര്‍ ജി. 401 ഉം അതിയന്നൂരില്‍ കെ.എസ്. അജിത 389 ഉം വോട്ടുകള്‍ നേടിയാണ് ബിജെപിക്ക് വിജയം നേടിക്കൊടുത്തത്. നഗരസഭയിലെ അഴിമതി ഭരണത്തിന് നല്കിയ താക്കീതാണെന്നും വികസന നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വിജയം കാഴ്ചവയ്ക്കുമെന്നും ബിജെ പി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് രാജേഷ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: