തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തറിയച്ച് എന്‍ഡിഎ. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ ദേശീയ ജനാധിപത്യ സഖ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. പാലക്കാട്ട് നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തി. പന്തളം നഗരസഭയില്‍ വന്‍ മുന്നേറ്റത്തോടെ ബിജെപി എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. പാലക്കാട്ട് 24 സീറ്റുകളില്‍ നിന്ന് 28 ആയി മെച്ചപ്പെടുത്തിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ഏഴു സീറ്റുകളില്‍ നിന്ന് പതിനെട്ടിലേക്ക് കുതിപ്പു നടത്തിയാണ് അയ്യപ്പസ്വാമിയുടെ നാട്ടില്‍ ബിജെപി ചരിത്ര വിജയം കുറിച്ചത്. മാവേലിക്കരയില്‍ ഒന്‍പതു സീറ്റുകളോടെ ഇരു മുന്നണികള്ക്കുമൊപ്പമെത്തി എന്‍ഡിഎ. കൊടുങ്ങല്ലൂരില്‍ ഒറ്റ സീറ്റിനാണ് അധികാരം നഷ്ടപ്പെട്ടത്. വര്‍ക്കലയടക്കം ഒന്‍പതു നഗരസഭകളില്‍ വലിയ രണ്ടാമത്തെ കക്ഷിയായി.
ഇരുപത്തിമൂന്നു പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. കഴിഞ്ഞതവണ ഇത് പന്ത്രണ്ട് ആയിരുന്നു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും മികച്ച വിജയം നേടി എന്‍ഡിഎ പലയിടത്തും അധികാരം പോലും നിര്‍ണയിക്കുന്ന തരത്തില്‍ ശക്തിയായി. ചിലയിടങ്ങളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 1181 എണ്ണം എന്‍ഡിഎ സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 37, ജില്ലാപഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട്, മുനിസിപ്പാലിറ്റികളില്‍ 320, കോര്‍പ്പറേഷനുകളില്‍ 59 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച മറ്റ് വാര്‍ഡുകള്‍.
കോണ്‍ഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ന്നടിഞ്ഞപ്പോള്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിലെത്തി. തൃശ്ശൂരിലും കൊച്ചിയിലും ഭരണം നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി എന്‍ഡിഎ. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ നിലവിലെ മേയര്‍ ശ്രീകുമാര്‍ ബിജെപിയോട് പരാജയപ്പെട്ടു. ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെയും പരാജയപ്പെടുത്തി ബിജെപി അട്ടിമറി വിജയം നേടി. കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപിയോട് തോറ്റു. സീറ്റ് നില ഇങ്ങനെ: എല്‍ഡിഎഫ് 514, യുഡിഎഫ് 377, എന്‍ഡിഎ 23, മറ്റുള്ളവര്‍ 28. ബ്ലോക്ക് പഞ്ചായത്ത് – എല്‍ഡിഎഫ് 109, യുഡിഎഫ് 43. ജില്ലാ പഞ്ചായത്ത് – എല്‍ഡിഎഫ് 10, യുഡിഎഫ് 4. മുനിസിപ്പാലിറ്റി – എല്‍ഡിഎഫ് 35, യുഡിഎഫ് 45, എന്‍ഡിഎ 2, മറ്റുള്ളവര്‍ 4. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: