തിരുവനന്തപുരം: ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുകയും ജയിച്ചു കഴിയുമ്പോള്‍ രാഷ്‌ട്രീയ നേട്ടം പറയുകയും ചെയ്യുന്നതിനിടയില്‍ പാപ്പനംകോട് ആശാ നാഥിന്റെ വിജയത്തിന് തിളക്കമേറെ. സിപിഎം കുത്തക മണ്ഡലമായിരുന്ന പാപ്പനംകോട് കഴിഞ്ഞ തവണ സംവരണ സീറ്റായിരുന്നപ്പോള്‍ ആര്‍എസ് എസ് പ്രവര്‍ത്തകനായ കെ ചന്ദ്രന്‍ 200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയച്ചു.
ചന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പുത്രിയായ ആശാ നാഥിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയും കേവലം 36 വോട്ടുകള്‍ക്ക് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണ ജനറല്‍ ആയിട്ടും ആശയെതന്നെ ബിജെപി നിര്‍ത്തി. സിറ്റിംഗ് വാര്‍ഡില്‍ മത്സരിച്ച ബിജെപിയുടെ ഏക സ്ഥാനാര്‍ത്ഥിയും ആശയായിരുന്നു.
എന്‍ എസ് എസിന് വലിയ സ്വാധീനമുള്ള വാര്‍ഡില്‍ ആശ മൂന്നാമതാകും എന്നു പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയാണ് ആയിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ആശയുടെ ജയം. ശരിക്കുള്ള രാഷ്‌ട്രീയ ജയം എന്നു വിശേഷിപ്പിക്കാവുന്ന തിളക്കമുള്ള വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: