കള്ളിക്കാട്: പൂജ്യം സീറ്റില്‍ നിന്ന് ഭരണം പിടിച്ച് ഭാരതീയ ജനതാ പാര്‍ട്ടി. തിരുവനന്തപുരം ജില്ലയിലെ പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് ബിജെപി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു അംഗം പോലുമില്ലാത്ത ബിജെപി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയി.
പതിമൂന്ന് സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് ഏഴ് സീറ്റും യുഡിഎഫിന് ആറു സീറ്റും ഒരു സ്വതന്ത്രനുമാണ് 2015ല്‍ വിജയിച്ചത്. ഇവിടെ നിന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കള്ളിക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയത്. ആറു സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫ് നാലു സീറ്റുകള്‍ നേടിയപ്പോള്‍ പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റ് നേടാനെ സാധിച്ചുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര് അജിതയെ മൈലക്കര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്തിയാണ് പരാജയപ്പെടുത്തിയത്. 25 വര്‍ഷമായി സിപിഎം കുത്തകയായി നിലനിര്‍ത്തുന്ന ഈ സീറ്റില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്.എസ് അനിലയാണ് വിജയിച്ചു്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാലും പരാജയപ്പെട്ടു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 വാര്‍ഡുകളിലാണ് ബിജെപി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: