പാലക്കാട്: നഗരസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ഭരണത്തുടര്‍ച്ച. 47 സീറ്റുകളിലെ ഫലം എണ്ണിയപ്പോള്‍ 28 സീറ്റുകളില്‍ ബിജെപി വെന്നിക്കൊടി പാറിച്ചു. 52 വാര്‍ഡുകളില്‍ 50 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ തറപറ്റിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ വിജയം. 13 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ആറു സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. സിപിഎം ദയനീയ പരാജയമാണ് പല വാര്‍ഡുകളില്‍ ഏറ്റുവാങ്ങിയത്.
നഗരത്തില്‍ തുടങ്ങിവച്ച വികസനം പൂര്‍ത്തിയാക്കാന്‍ ഭരണത്തുടര്‍ച്ചയിലൂടെ കഴിയൂമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു. ബിജെപിക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാരും പാലക്കാട് നഗരസഭയും തെളിയിച്ചിരിക്കുകയാണ്.
ഐഐടി, ഫുഡ്പാര്‍ക്ക്, അമൃത്പദ്ധതി, ദേശീയപാത വികസനം, കോയമ്പത്തൂര്‍കൊച്ചി ഇടനാഴി ഉള്‍പ്പെടെ പാലക്കാടിന് മാത്രമായി 4000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയും അനുവദിച്ചത്. പാലക്കാട് നഗരസഭയിലെ അമൃതപദ്ധതിക്കായി മാത്രം 251 കോടി രൂപയാണ് അനുവദിച്ചത്. നഗരത്തിലെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കാന്‍ 110 കോടിയാണ് അമൃത് പദ്ധതിയില്‍ വകയിരുത്തിയത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. അഴുക്ക്ചാല്‍ നവീകരണം 32 കോടി, ബസ് സ്റ്റാന്‍ഡുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 32 കോടി തുടങ്ങി വിവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് അനുവദിച്ചത്. 100 കോടിയുടെ പദ്ധതി കഴിഞ്ഞിരുന്നു. പാലക്കാട് നഗരസഭയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: