പെരുമ്പാവുര്‍ : എല്‍ഡിഎഫ് കുത്തകയായിരുന്ന സീറ്റില്‍ ബിജെപിക്ക് ജയം. പെരുമ്പാവൂര്‍ നഗരസഭ കണ്ടംതറ തുരുത്തിപ്പറമ്പ് സ്ഥാനാര്‍ത്ഥി ശാലു ശരത്താണ് വിജയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി എല്‍ഡിഎഫാണ് ഈ സീറ്റ് കൈയ്യടക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഈസീറ്റില്‍ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നതാണ് ഇപ്പോള്‍ ബിജെപി കൈയ്യടക്കിയിരിക്കുന്നത്.
പെരുമ്പാവൂരില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇത് കൂടാതെ രാമമംഗലം നാലാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.ജി. അനീഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: