തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സരിത.എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിര്‍ദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസിന് നിര്‍ദേശം നല്‍കിയത്.
അതിനാല്‍, പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനോ രേഖകള്‍ പിടിച്ചെടുക്കാനോ ഇതുവരെ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സരിതയെ അറസ്റ്റ് ചെയ്താല്‍ പല ഉന്നതരും കുടുങ്ങുമെന്നതിനാലാണ് ഭരണകക്ഷി നേതാക്കള്‍ സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയതെന്നാണ് സൂചനകള്‍. സിപിഐ നേതാവ് ടി. രതീഷും ഷാജു പാലിയോടുമാണ് മറ്റു പ്രതികള്‍. കെടിഡിസിയിലും ബീവറേജസ് കോര്‍പ്പറേഷനിലും ജോലി ലഭിക്കുന്നതിന് 16 ലക്ഷം രൂപ നല്കിയ 2 പേരാണ് പരാതി നല്‍കിയത്. സംഘം ഇരുപതിലേറെപ്പേരെ കബളിപ്പിച്ചതായാണ് പോലീസിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: