കൊച്ചി : യുഡിഎഫിന്റെ കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി എം. പദ്മ കുമാരിയാണ് എന്‍. വേണുഗോപാലിനെ ഒരു വോട്ടിന് പാരാജയപ്പെടുത്തിയത്.
ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് എന്‍. വേണുഗോപാല്‍ ജനവിധി തേടിയത്. തുടര്‍ ഭരണത്തിനായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ യുഡിഎഫിന് തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. രാഷട്രീയ പോര്‍കളത്തിന് വഴിയൊരുക്കുന്നത് കൂടിയാണ് ഈ തോല്‍വി.
ഇതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷനില്‍ റീ കൗണ്ടിങ് നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിസിഡിഎ ചെയര്‍മാനായിരുന്നു വേണുഗോപാല്‍. പരാജയം സാങ്കേതികം ആണെന്നാണ് വേണുഗോപാല്‍ പ്രതികരിച്ചത്.
അതേസമയം ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎ രണ്ട്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: