ധാക്ക: മത്സരത്തിനിടെ സഹ താരത്തെ തല്ലാന്‍ കൈയോങ്ങി വിവാദത്തിലകപ്പെട്ട ബംഗ്ലാദേശ് താരം മുഷ്ഫീഖര്‍ റഹീം ഒടുവില്‍ മാപ്പ് പറഞ്ഞു. ബംഗ്ലാദേശിലെ പ്രാദേശിക ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പിനിടെയാണ് സംഭവം. വിക്കറ്റ് കീപ്പര്‍ കൂടിയായ റഹീം ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ സഹതാരം നാസും അഹ്മദുമായി കൂട്ടിയിടിച്ചു. പിന്നീട് തന്റെ ക്യാച്ചിനിടയില്‍ കയറിയ അഹ്മദിനെ തല്ലാന്‍ കൈയോങ്ങുകയായിരുന്നു റഹീം. ഇതിന് പുറമെ വാക്ക്തര്ക്കത്തിലും ഏര്‍പ്പെട്ടു. മുതിര്‍ന്ന താരം കൂടിയായ മുഷ്ഫീഖ്വര് തര്‍ക്കത്തിന് വന്നതോടെ അഹ്മദ് പിന്നോട്ട് മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് വലിയ ചര്‍ച്ചക്ക് ഇടവച്ചതോടെയാണ് താരത്തിനോട് പരസ്യമായി ക്ഷമ പറഞ്ഞ് റഹീം രംഗത്തെത്തിയത്.
താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും റഹീം ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ റഹീമിന് മത്സരത്തിന്റെ 25 ശതമാനം പിഴയും അധികൃതര്‍ വിധിച്ചിരുന്നു. മത്സരത്തിന് ശേഷം പുരസ്കാര ദാന ചടങ്ങിലും റഹീം ക്ഷമ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: