ന്യൂദല്‍ഹി: ഇന്ത്യയിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും കാമധേനു ചെയര്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു.
പശുക്കളില്‍ നിന്നുള്ള അനേകം നേട്ടങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ സമൂഹമെന്നും എന്നാല്‍ വിദേശ ഭരണാധികാരികളുടെ സ്വാധീനത്തില്‍ നാം അത് മറന്നതായും അദ്ദേഹം പറഞ്ഞു. ഈ പുതിയ സംരംഭത്തെ പിന്തുണയ്ക്കുന്നതിനുള്ള സമയം ആഗതമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒട്ടേറെ കോളേജുകളും സര്‍വ്വകലാശാലകളും കാമധേനു ചെയര്‍ ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, തുടര്‍ന്ന് മറ്റുള്ളവരും ഈ പാത പിന്തുടരും. ഗവേഷണവും ഉത്പന്നങ്ങളുടെ രൂപത്തിലുള്ള പ്രായോഗിക നടപ്പാക്കലും പ്രദര്‍ശിപ്പിക്കുകയും, സാമ്പത്തികമായി പ്രമാണീകരിക്കുകയും , കൃത്യതയാര്‍ന്ന ശാസ്ത്രീയ വിവരങ്ങള്‍ സമയബന്ധിതമായി അവതരിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു
യു.ജി.സി, എ.ഐ.സി.ടി.ഇ, എ.ഐ.യു എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ്, ‘സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയര്‍’ എന്ന വിഷയത്തില്‍ ഒരു ദേശീയ വെബിനാര്‍ സംഘടിപ്പിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് ഡോ.വല്ലഭായ് കതിരിയ, ഇന്ത്യയിലുടനീളമുള്ള എല്ലാ വൈസ് ചാന്‍സലര്‍മാരോടും കോളേജ് മേധാവിമാരോടും എല്ലാ സര്‍വകലാശാലകളിലും കോളേകളിലും ‘കാമധേനു ചെയര്‍’ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കൃഷി, ആരോഗ്യം, തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യം എന്നിവയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ഡോ. കതിരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: