കൊല്ലം: കൊറോണ രോഗികളായ വോട്ട് നിഷേധിച്ചതായി പരാതി. കൊല്ലം കോര്‍പ്പറേഷനിലെ ആലാട്ട്കാവ് ഡിവിഷനിലെ എട്ട് കൊവിഡ് രോഗികള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചതായി പരാതി ഉയര്‍ന്നത്.
കഴിഞ്ഞ നാലിന് ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെയും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവര്‍ക്ക് വോട്ട് ചെയ്യാനുളള അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും നേതാക്കളും നടത്തിയ അന്വേഷണത്തിലാണ് ഇടത് അനുകൂല സംഘടയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ഇവര്‍ക്ക് വോട്ടവസരം നിഷേധിച്ചതായി മനസിലായത്.
തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി മഞ്ജുഷാ സന്തോഷ് ചീഫ് ഇലക്ഷന് ഓഫീസര്‍ക്ക് പരാതി നല്കി. കഴിഞ്ഞ തവണ ബിജെപി നേരിയവോട്ടിന് തോറ്റ സ്ഥലമാണ് ആലാട്ട്കാവ്. ഇത്തവണ വിജയപ്രതീക്ഷ നിലനിര്‍ത്തുന്ന ഡിവിഷനില്‍ ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വോട്ട്അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപി ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ശിവകുമാര്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ടിന്റെ കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നത് സിപിഎമ്മിന്റെ പ്രാദേശിക നേത്യത്വമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: