തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) എട്ടാം ബിരുദദാന സമ്മേളനം 2020 ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക്. വെബെക്‌സ് പ്ലാറ്റ്‌ഫോം വഴിയും ഐഐഎസ്ടിയുടെ യൂട്യൂബ് ചാനലിലും ചടങ്ങ് കാണാം. ആകെ 230 ബിരുദമാണ് നല്‍കുക. 119 വിദ്യാര്‍ത്ഥികള്‍ക്ക് ബി ടെക് ബിരുദവും ഇരട്ട ബിരുദ പ്രോഗ്രാമിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് ഫിസിക്സില്‍ ബിടെക്, അവരുടെ പ്രത്യേക വിഷയത്തില്‍ എംടെക് അല്ലെങ്കില്‍ എംഎസ് എന്നിവയും ലഭിക്കും. 70 വിദ്യാര്‍ത്ഥികള്‍ക്ക് എം ടെക് ബിരുദം നല്‍കും. ഏഴ് വകുപ്പുകളില്‍ നിന്നുള്ള 21 വിദ്യാര്‍ത്ഥികള്‍ക്കാണ് പിഎച്ച്ഡി ബിരുദം നല്‍കുക.
ഐഇഎസ്ടിയുടെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് (ഏവിയോണിക്‌സ്), എഞ്ചിനീയറിംഗ് ഫിസിക്സില്‍ ഇരട്ട ഡിഗ്രി പ്രോഗ്രാം എന്നിവയാണ് കോഴ്‌സുകള്‍. എയ്റോസ്പേസ്, ഏവിയോണിക്സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയ്‌ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏഴ് വകുപ്പുകളുണ്ട്. നിര്‍ദ്ദിഷ്ട ഗ്രേഡ് പോയിന്റ് ശരാശരി (ജിപിഎ) നേടുന്ന ബി ടെക് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസകാര്യത്തില്‍ (ട്യൂഷന്‍, ബോര്‍ഡിംഗ്, ലോഡ്ജിംഗ്, പുസ്തകങ്ങള്‍) കേന്ദ്ര സർക്കാർ സഹായം അനുവദിക്കുന്ന ഒരു സവിശേഷ മാതൃകയാണു ഐഐഎസ്ടി പിന്തുടരുന്നത്. ഓരോ വർഷവും പഠനം പൂർത്തിയാക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ആ വര്‍ഷത്തേക്കുള്ള നിര്‍ദ്ദിഷ്ട ഒഴിവുകളുടെ എണ്ണവും 10 ല്‍ 7.5 സിജിപിഎ യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ഐഎസ്ആര്‍ഒയുടെ ഒരു കേന്ദ്രത്തില്‍ തൊഴില്‍ അവസരം ലഭിക്കും. ഇന്ത്യയുടെ അഭിമാനകരമായ ബഹിരാകാശ പദ്ധതയുടെ ഭാഗമാകാനുള്ള ഈ അവസരവും അതിന്റെ നിരവധി അഭിലാഷ പദ്ധതികളില്‍ പങ്കാളികളാകാനുള്ള അവസരവും ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു പ്രധാന ആകര്‍ഷണമാണ്.
ശാസ്ത്രീയവും സാങ്കേതികവുമായ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനും പരസ്പര മികവിനായി അറിവ് പങ്കിടുന്നതിനും ദേശീയ അന്താരാഷ്‌ട്ര സ്ഥാപനങ്ങളും സര്‍വ്വകലാശാലകളുമായി സഹകരണ പരിപാടികളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യുഎസ്എ), കൊളറാഡോ യൂണിവേഴ്‌സിറ്റി (യുഎസ്എ), സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സര്‍റെ യൂണിവേഴ്‌സിറ്റി (യുകെ), ടെക്‌നിയോന്‍ – ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമി- എന്നിവയുമായി നിരവധി അന്താരാഷ്‌ട്ര ധാരണാപത്രങ്ങള്‍ ഉണ്ട്. ജപ്പാനിലെ നിഗാറ്റ യൂണിവേഴ്‌സിറ്റി’ ഫ്രാന്‍സിലെ ഐഎസ്എഇ- സുപേറോ എന്നിവയുള്‍പ്പെടെ നിരവധി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങള്‍ ഉണ്ട്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, പരസ്പര സ്വീകാര്യമായ മേഖലകളിൽ സംയുക്ത ഗവേഷണം, ഡോക്ടറല്‍, പോസ്റ്റ്-ഡോക്ടറല്‍ തലങ്ങളില്‍ പരിശീലനത്തിനും ഗവേഷണത്തിനും ഫെലോഷിപ്പ് എന്നിവയാണ് ധാരണാപത്രം മുഖേനയുള്ള സഹകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ചടങ്ങില്‍ ചാന്‍സലര്‍ ഡോ. ബി. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി. മാന്‍ഡേ മുഖ്യാതിഥിയായിരിക്കും. അദ്ദേഹം ബിരുദദാന പ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഐഎസ്ടി ഗവേണിംഗ് ബോഡി പ്രസിഡന്റുമായ ഡോ. കെ. ശിവന്‍, വി.എസ്.എസ്.സി ഡയറക്ടര്‍ ശ്രീ. എസ്. സോമനാഥ് എന്നിവര്‍ സംസാരിക്കും. ഐഐഎസ്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഐഐഎസ്ടി ഡയറക്ടറും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനുമായ ഡോ. വി കെ ദാധ്വാള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: