ചാലക്കുടി: ജില്ലയില്‍ റേഷന്‍ മണ്ണെണ്ണ വിതരണം അവതാളത്തില്‍. ഡിസംബര്‍ മാസത്തിലെ വിതരണമാണ് മുടങ്ങിയിരിക്കുന്നത്. പിഎച്ച്എച്ച്്, എഎവൈ, കാര്‍ഡുകള്‍ക്ക് മാത്രമേ ഈ മാസം മണ്ണെണ്ണ നല്കു എന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണയില്ലാത്ത അവസ്ഥയാണ്.
ഓരോ കടയിലേക്കും അനുവദിച്ചിരിക്കുന്ന മണ്ണെണ്ണയുടെ കണക്കനുസരിച്ച് ഒരു വിഭാഗത്തിനും വിതരണം ചെയ്യാന്‍ സാധിക്കില്ല.അഞ്ച് ലിറ്റര്‍, ഏഴ് ലിറ്റര്‍, 10 ലിറ്റര്‍ തുടങ്ങിയ അളവിലാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും ചെറിയ അളവില്‍ മണ്ണെണ്ണ എടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യാപാരികള്‍ പറയുന്നു.
സൗജന്യ കിറ്റ് വിതരണവും അവതാളത്തിലാണ്. എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കിറ്റ് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ഓള് കേരള റീടൈല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ചാലക്കുടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി. പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.കെ. പങ്കജാക്ഷന്, വൈസ് പ്രസിഡന്റ് എം.കെ. സുനില്‍, ബെന്‍സണ്‍ കണ്ണൂക്കാടന്‍, ജിന്നി ഫ്രാന്‍സിസ്, ജോബി നെല്ലിശേരി, സുന്ദരന്‍ മാള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: