കാസര്‍കോട്: ഇടതുപക്ഷ സ്വാധിനമേഖലകളെന്ന് അവകാശപ്പെടുന്ന പ്രദേസങ്ങളില്‍ പോലും എന്‍ഡിഎ ശക്തമായ പ്രചരണം നടത്തുകയും ബൂത്ത് ഏജന്റുമാരെ ഇരുത്തുകയും ചെയ്തതില്‍ വിറളിപൂണ്ട സിപിഎം ക്രിമിനല്‍ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. നീലേശ്വരം നഗരസഭ, കോടോം ബേളൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ഡിഎ ബൂത്ത് എജന്റുമാരെ സിപിഎം ക്രിമിനലുകള്‍ അക്രമിച്ചു.
കോടോംബേളൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ ബിജെപി ബൂത്ത് ഏജന്റ് രാധാകൃഷ്ണനെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചു. നീലേശ്വരം നഗരസഭയിലെ ബൂത്ത് നമ്പര്‍ 11 (ചാത്തമത്ത്), 12 (പൂവാലങ്കൈ) വാര്‍ഡുകളിലെ എന്‍ഡിഎ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷനു അകത്ത് വെച്ച് കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായി ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.
സാധാരണ വേട്ടിംഗ് അവസാനിക്കുന്ന സമയത്താണ് സിപിഎം അക്രമം നടത്താറെങ്കില്‍ സംസ്ഥാന ഭരണത്തണലില്‍ ഇത്തവണ രാവിലെ മുതല്‍ തന്നെ എന്‍ഡിഎ ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ സിപിഎം അക്രമം ആരംഭിച്ചിരുന്നു. ഈ അക്രമത്തിനെതിരെ നടപടിയെടുക്കാനോ പോലീസ് സേനയുടെ സഹായം തേടാനോ പ്രിസൈഡിംഗ് ഓഫീസര്‍ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. എല്ലാ തെരഞ്ഞെടുപ്പിലും വലിയ സംഘര്‍ഷമുണ്ടാകാറുള്ള ഈ പ്രദേശത്തും ബൂത്തിനു പുറത്തും പോലീസ് സേനയെ വിന്യസിക്കാതെ ഗുരുതരമായ വീഴ്ച്ചയാണ് ബന്ധപ്പെട്ടവര്‍ നടത്തിയതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു.
സിപിഎം ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാപക കള്ളവോട്ടെന്ന് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സിപിഎം മികച്ച വിജയം നേടിയ പല വാര്‍ഡുകളില്‍ ഇത്തവണ പോളിംഗ് ശതമാനത്തിലെ കുറവ് സിപിഎം കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉച്ചയായിട്ടും നാല്പത് ശതമാനം പോലും പോളിംഗ് ആവാത്ത കേന്ദ്രങ്ങളില്‍ ഉച്ചക്ക് ശേഷം സ്ത്രീകളടക്കം കള്ളവോട്ട് ചെയ്യുകയായിരുന്നു. മടിക്കൈ, നീലേശ്വരം ഭാഗങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരേപണമുയര്‍ന്നിട്ടുണ്ട്.
ഉദുമ നാലാംവാതുക്കലില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. എരോല്‍ എട്ടാം വാര്‍ഡ് പരാജയ ഭീതിയെ തുടര്‍ന്ന് ഉദേ്യാഗസ്ഥരേയും സ്ഥാനാര്‍ത്ഥി എജന്റുമാരേയും ഭീഷണിപ്പെടുത്തി വ്യാപക കള്ളവോട്ട് നടത്തി. കീഴൂരില്‍ 20 വാര്‍ഡില്‍ രണ്ടാം ബൂത്തില്‍ കള്ളവോട്ടിടാന്‍ ലീഗ് ശ്രമം തടഞ്ഞത് നേരിയ വാക്കേറ്റത്തിന് ഇടയാക്കി. പല കേന്ദ്രങ്ങളിലും സമാധാനപരമായ വോട്ടെടുപ്പ് സംഘര്‍ഷത്തിലാക്കി ബൂത്ത് പിടിക്കാനുള്ള ശ്രമവും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായി.
കാസര്‍കോട് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ ലീഗുകാര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതായുള്ള ആരോപണം നേരിയ പ്രശ്നങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞതവണ ഒരു വോട്ടിന് ലീഗിന് സീറ്റ് നഷ്ടമായ 35-ാം വാര്‍ഡായ പള്ളത്തും, കഴിഞ്ഞ തവണ ലീഗിന്റെ സിറ്റിംഗ് സീറ്റായ 21ാം വാര്‍ഡായ ഹൊന്നമൂല, 24ാം വാര്‍ഡായ തളങ്കര തെരുവത്ത് സിറാമിക്സ് റോഡ്, ഒന്നാം വാര്‍ഡായ ചേരങ്കൈ കടപ്പുറം വാര്‍ഡുകളിലാണ് വേട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: