ഉടുമ്പന്‍ചോല: കോറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന പൊന്മുടിവിനോദ സഞ്ചാരത്തിലെ ബോട്ടിംങ് പുനരാരംഭിച്ചു. കോറോണ വിലക്ക് നീങ്ങിയെങ്കിലും സഞ്ചാരികള്‍ എത്തി തുടങ്ങാതിരുന്നതിനാല്‍ ഇവിടെ ബോട്ടിംങ് ആരംഭിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞാഴ്ച്ച മുതല്‍ സഞ്ചാരികളുടെ തിരക്കെറി തുടങ്ങിയതോടെയാണ് ബോട്ടിംങ് പുന:രാരംഭിച്ചത്. പ്രകൃതിയുടെ വശ്യമനോഹര കാഴ്ചകളാണ് പൊന്മുടി ജലാശയത്തിലേക്കും സമീപപ്രദേശങ്ങളിലേയ്ക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജില്ലയിലെ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പൊന്മുടി, എന്നാല്‍ കോറോണ പിടിമുറുക്കിയതോടെ കേന്ദ്രം പൂര്‍ണമായി അടച്ചിട്ടിരിക്കുകയായിരുന്നു വിലക്കുകള്‍ നീങ്ങി ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സജീവമായെങ്കിലും സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് വലിയ തിരിച്ചടിയായിരുന്നു.
സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, വാട്ടര്‍ സൈക്കിള്‍ ബോട്ട് എന്നീവയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. സമീപ പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ശ്രീനാരായണ പുരം, കല്ലുമാലി വ്യൂ പോയിന്റ്, നാടുകാണിമല, എന്നിവിടങ്ങളിലും, സഞ്ചാരികള്‍ എത്തി തുടങ്ങി. ഡിസംബറിലെ തണുപ്പു തേടി സഞ്ചാരികള്‍ കൂടുതല്‍ എത്തിച്ചേരും എന്ന വിശ്വാസത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: