കുവൈറ്റ്: ഒട്ടേറെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രധാന മന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്.
കുവൈറ്റിന്റെ പതിനാറാമത് പാര്‍ലമെന്റിലേക്കുള്ള മന്ത്രിസഭയാണ് രൂപീകരിച്ചത്. നിലവിലുണ്ടായിരുന്ന ചിലമന്ത്രിമാരെ ഒഴിവാക്കി. രണ്ട് ഉപപ്രധാനമന്ത്രിമാരും 16 അംഗ മന്ത്രിസഭയുമാണ് രൂപീകരിച്ചത്.
കഴിഞ്ഞ മന്ത്രി സഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനസ് അല്‍ സാലെഹ്, ഷെയ്ഖ് ഹമദ് ജാബില്‍ അലി അസ്സബാഹ് എന്നിവരാണ് ഉപപ്രധാനമന്ത്രിമാര്‍. അനസ് സാലിഹിന് മന്ത്രിസഭകാര്യത്തിന്റെയും ഹമദ് ജാബില്‍ അല്‍ അസ്സബാഹിന് പ്രതിരോധത്തിന്റെയും ചുമതലയുണ്ട്. ശൈഖ് താമിര്‍ അല്‍ സബാഹ് അല്‍ സാലിം അസ്സബാഹ് ആണ് പുതിയ ആഭ്യന്തര മന്ത്രി.
ഷൈഖ് അഹമ്മദ് അല്‍ നാസര്‍ അല്‍ സബാഹ് വിദേശ കാര്യ മന്ത്രിയായും ഷൈഖ് ബാസില്‍ അല്‍ സബാഹ് ആരോഗ്യ മന്ത്രിയായും തുടരും. കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോ. റന അല്‍ ഫാരിസിക്ക് പൊതു മരാമത്തിന്റെയും മുന്‍സിപ്പാലിറ്റിയുടെ ചുമതലയാണു നല്‍കിയിരിക്കുന്നത്. ഇവര്‍ മാത്രമാണു പുതിയ മന്ത്രിസഭയിലെ ഏക വനിതാ അംഗം. പാര്‍ലമന്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മറ്റു മന്ത്രിമാരെ വിവിധ വകുപ്പൂകളിലേക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ശൈഖ് നാസര്‍ മന്‍സൂര്‍ അസ്സബാഹ്, ഖാലിദ് അല്‍ റൗദാന്, ഡോ. ഫഹദ് അല്‍ അഫാസി, മറിയം അഖീല്‍, സൗദ് അല്‍ ഹര്‍ബി, വലീദ് അല്‍ ജാസിം എന്നിവരാണ് ഈ മന്ത്രിസഭയില്‍ സ്ഥാനം നഷ്ടമായതിലെ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: