തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ്.വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ചിരുന്ന ആക്ടീവ ഇടിച്ചിട്ടശേഷം വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. മംഗളം ഹണിട്രാപ്പ് കേസില്‍ പ്രതി ചേര്‍ത്ത് പ്രദീപിനെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസില്‍ താന്‍ ഒരുവിധത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും പിണറായി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അപകടത്തില്‍ ദൂരഹതയുണ്ടെന്ന് പത്രപ്രവര്‍ത്തകര്‍ ആരോപിച്ചു.
വാഹനാപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവണ്‍, മംഗളം തുടങ്ങിയ വാര്‍ത്താ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്.വി. പ്രദീപ് നിലവില്‍ ചില ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപ് തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: