തിരുവനന്തപുരം: കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് ജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മിഷന്. പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്നും ഫ്ളാറ്റ് ഉടമ ഇതിനു മുന്‍പും സമാന കേസില്‍ പ്രതിയെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി.ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നത്തണമെന്നും അധ്യക്ഷ എം സി ജോസഫൈന് ആവശ്യപ്പെട്ടു.
തമിഴ്നാട് സേലം സ്വദേശി രാജകുമാരി(55) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ആറാംനിലയില്‍നിന്ന് വീണാണ് പരിക്കേറ്റത്. കുമാരിയുടെ മരണം ദുരൂഹമാണെന്ന് വനിതാ കമ്മിഷന് പറഞ്ഞു. ഫ്ളാറ്റില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റതെന്ന വാദത്തിന് തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണ്. കേസിന്റെ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സിഐയോട് അടിയന്തരമായി റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മിഷന് അറിയിച്ചു. അയല്‍വാസികളോട് വിവരങ്ങള്‍ ശേഖരിക്കാനും മൊഴി രേഖപ്പെടുത്താനുമുള്ള ശ്രമത്തിലാണ് കമ്മിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: