ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കത്തെപ്പറ്റി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ഇന്ത്യയില്‍ സമരത്തെ നേരിടുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കെതിരെ കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിക്കുന്നത് വേദനിപ്പിക്കുന്നുവെന്നും ബോറിസ് ജോണ്സണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തങ്ങളുടെ ആശങ്കകള്‍ അറിയിക്കുമോയെന്നുമായിരുന്നു ബ്രിട്ടീഷ് സിഖ് എംപി തന്മന്ജീത് സിംഗ് ധെശിയുടെ ചോദ്യം.
തുടര്‍ന്നായിരുന്നു മറുപടിയായി ഇന്ത്യ-പാകിസ്ഥാന് തര്‍ക്കത്തെക്കുറിച്ചു ബോറിസ് സംസാരിച്ചത്. ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ സംഭവിക്കുന്നതിനെപ്പറ്റി തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. രണ്ടുസര്‍ക്കാരുകളും ചേര്‍ന്ന് പരിഹരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിയുടെ ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തെക്കുറിച്ചായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. തുടര്‍ന്ന് അതൃപ്തി രേഖപ്പെടുത്തി തന്മന്ജീത് സിംഗ് ബോറിസിന്റെ മറുപടി അടങ്ങിയ വീഡിയോ ട്വീറ്റ് ചെയ്തു. എന്താണ് പറയുന്നതെന്ന് പ്രധാനമന്ത്രി മനസിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പരോക്ഷമായി പരിഹസിക്കുന്ന കുറിപ്പും വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം നല്കി.
കര്‍ഷക പ്രക്ഷഭോത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷം ഈ വിഷയത്തിന് വലിയ പ്രധാന്യം നല്‍കുന്നുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 ബ്രിട്ടീഷ് എംപിമാര്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: