ബത്തേരി: ബത്തേരി നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതോടെ എല്ലാ മുന്നണികളും കൂട്ടിക്കിഴിക്കലിന്റെ തിരക്കിലാണ്. 35 ഡിവിഷനുകളുള്ള നഗരഭയില്‍ പോളിംഗ് ഇത്തവണ 79.05 ശതമാനമാണ്. 2015 നെ അപേക്ഷിച്ച് ഇത്തവണ നേരിയ കുറവുമാത്രമാണ് പോളിംഗില്‍ വന്നിട്ടുള്ളു. എന്നാല്‍ അതൊന്നും ആരെയും ബാധിക്കുന്നില്ല.
മൂന്നുമുന്നണികളും വലിയപ്രതീക്ഷയിലാണ്. നഗരസഭയില്‍ 20 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും നഗര സഭയില്‍ നിര്‍ണായക ശക്തിയായി മാറുമെന്നുമാണ് നേതൃത്വം പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം തുടരണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ 35 ല്‍ 25 ഡിവിഷനും വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നാണ് എല്‍ഡിഎഫ് നേതാക്കാള്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപെട്ട ഭരണം തങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുമെന്നും 25സീറ്റില്‍ യുഡിഎഫ് വിജയിക്കുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. വിമതന്മാരും, സ്വതന്ത്രന്മാരും കറുത്തകുതിരകളാകുമോ എന്നുമാണ് എല്ലവാരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: