തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ 34 നിവേദനങ്ങളാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. ഇതിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി നിവേദനങ്ങളുടെയും പട്ടികകളുടെയും പകര്‍പ്പ് അഭയ കേസ് തുടക്കം മുതല്‍ പിന്തുടരുന്ന പൊതു പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന് നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തു.
സിബിഐ അഭയ കേസ് അന്വേഷിച്ചത് സിസ്റ്റര്‍ ബെനികാസിയയുടെ പരാതി അടിസ്ഥാനമാക്കിയാണ്. കേസിലെ വാദി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ പിന്നീട് കേസിന്റെ ഒരു ഘട്ടത്തിലും സിസ്റ്റര്‍ ബെനികാസിയ ചിത്രത്തില്‍ വന്നതേയില്ല .
അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് സി. ബി. ഐ മൂന്ന് പ്രാവശ്യം റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ എല്ലാം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എഫ്. ഐ. ആര് ലെ പരാതിക്കാരിയായ സിസ്റ്റര്‍ ബെനികാസിയക്ക് നോട്ടീസ് നല്‍കിയിരുന്നു. അഭയ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ കോടതിയില്‍ ഹാജരായി തടസ ഹര്‍ജി കൊടുക്കാതെ ‘പരാതി ഇല്ലാതെ പരാതിക്കാരി’ ആയി സിസ്റ്റര്‍ ബെനികാസിയ മാറി. സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി കൊടുത്ത സിസ്റ്റര്‍ ബെനികാസിയ അന്വേഷിക്കുന്ന ഒരു ഘട്ടത്തില്‍ പോലും സി .ബി .ഐ ക്ക് മൊഴി കൊടുത്തതുമില്ല.
അന്വേഷണം ആവശ്യപ്പെട്ടത് സഭ തന്നെയെന്ന് പ്രചരിപ്പിക്കാനും ഒരുഘട്ടത്തില്‍ പരാതിക്കാരി തന്നെ പിന്മാറുന്നതിലൂടെ അന്വേഷണം തന്നെ അട്ടിമറിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ബെനികാസിയയുടെ പരാതി.
സിസ്റ്റര്‍ അഭയയുടെ ക്നാനായ കത്തോലിക്കാ സഭയുമായോ പയസ് ടെന്ത്കോണ്വെന്റുമായോ സിസ്റ്റര്‍ ബെനികാസിയയ്ക്ക് യാതോരു ബന്ധവുമില്ല എന്നതാണ് സത്യം. ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആലുവായിലെ മൗണ്ട്കാര്‍മല്‍ കോണ്‍വെന്റിലെ സിസ്റ്ററായിരുന്നു. ബെനികാസിയ. 2008 ല്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: