മാഡ്രിഡ്: മാഡ്രിഡ് ഡര്‍ബിയില്‍ റയലിന് വിജയം. അത്‌ലറ്റിക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
കളിയുടെ പതിനഞ്ചാം മിനിറ്റില്‍ കസീമിറോയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് കസീമിറോ പന്ത് വലയില്‍ കയറ്റിയത്. ഇടവേളയ്‌ക്ക് ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ ഒബ്ലാക്ക് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ റയല്‍ 2-0 ന് ജയിച്ചുകയറി.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. പന്ത്രണ്ട് മത്സരങ്ങളില്‍ 23 പോയിന്റുണ്ട്. തോറ്റെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളില്‍ 26 പോയിന്റുണ്ട്.
മറ്റൊരു മത്സരത്തില്‍ സെവിയ മടക്കമില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയെ തോല്‍പ്പിച്ചു. വലന്‍സിയെ അത്‌ലറ്റിക്ക് ക്ലബ്ബിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഹൂയേസ്‌ക്ക എതിരില്ലാത്ത ഒരു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ കീഴടക്കി.
















