കൊല്‍ക്കത്ത: കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി ഐഎഫ്എ ഷീല്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് മുഹമ്മദന്‍സ് സ്പോര്‍ട്സ് ക്ലബ്ബിനെ നേരിടും. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് കളി തുടങ്ങും.
ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തോറ്റ ഗോകുലം രണ്ടാം മത്സരത്തില്‍ ബിഎസ്എസ് സ്പോര്‍ട്ടിങ്ങിനെ രണ്ടിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം, മുഹമ്മദന്‍സ് ഗ്രൂപ്പിലെ എല്ലാ കളികളിലും വിജയിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ കിഡ്ഡര്‍പോര്‍ എഫ്സിയെ 4-0നും രണ്ടാം മത്സരത്തില്‍ കാളിഘട് എഫ്സിയെ 1-0നും കീഴടക്കി.
കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ നല്ലവണം കളിച്ചു. മുഹമ്മദന്‍സ് നല്ല ടീമാണ്. നല്ല കളിക്കാരുമുണ്ട്. എന്നിരിന്നാലും വിജയത്തിനായി ഞങ്ങള്‍ പൊരുതുമെന്ന് ഗോകുലം ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.
ഗോകുലം-മുഹമ്മദന്‍സ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം ‘എക്സ്ട്രാ ടൈം ബംഗ്ലാ’ എന്ന യൂട്യൂബ് ചാനലില്‍ തത്സമയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: