കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ അഭയ (21).1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ.അച്ഛന് തോമസും ‘അമ്മ ലീലാമ്മയുംനാലു വര്‍ഷം മുന്‍പ് മരിച്ചു .കേസ് അന്വേഷണം അട്ടിമറിച്ച്അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാര്‍ച്ച് 31ന് കോട്ടയം മുനിസിപ്പല്‍ ചെയര്മാന് പി.സി.ചെറിയാന് മടുക്കാനി പ്രസിഡന്റും,ജോമോന് പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങള്‍ നടത്തി.ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുംഅന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആര്.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്കി.
1992 മെയ് 18ന് നിവേദനത്തില്‍ സിബിഐ അന്വേഷണ ശുപാര്‍ശ ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. സിബിഐ അന്വേഷണം ഏറ്റെടുത്തു.1993 മാര്‍ച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ്ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസിന്റെ നേതൃത്വത്തില്‍ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ളക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തള്ളികൊണ്ട്കൊലപാതകമാണെന്ന്ആറു മാസത്തിനുള്ളില്‍ കണ്ടെത്തി. കേസ് ഡയറിയില്‍ കൊലപാതകമാണെന്ന്രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജന് തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി.അതിന് വഴങ്ങാതെവന്നപ്പോള്‍ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വര്‍ഗീസ്.പി.തോമസ് 1994 മാര്‍ച്ച് 7 ന് എറണാകുളത്ത് പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.അതോടെ അഭയ ക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
ഈ വിഷയം പാര്‍ലമെന്റില്‍ എം.പി മാര്‍ ഉന്നയിച്ചതിനെ ത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു സിബിഐയുടെ ചുമതലയുള്ള പേഴ്സണല്‍ മന്ത്രാലയത്തിന്റെ മന്ത്രി മാര്‍ഗരറ്റ് ആല്‍വ പാര്‍ലമെന്റില്‍ മറുപടി നല്‍കേണ്ടി വന്നു.അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജന് അഭയ കേസ് ആത്മഹത്യയാക്കാന്‍ അന്വേഷണഉദ്യോഗസ്ഥരുടെന്മേല് സമ്മര്‍ദം ചെലുത്തി പീഡിപ്പിച്ചതില്‍ പ്രധിഷേധിച്ചവര്ഗീസ്.പി.തോമസ് സിബിഐ ഡി.ഐ.ജി ആക്കാന്‍ സര്‍വീസ് നില നില്‍ക്കേ റിട്ടയര്‍ ചെയ്യുവാന്‍ ഒന്‍പത് വര്‍ഷം സര്‍വീസ് നിലനില്‍ക്കെ 1993 ഡിസംബര്‍ 31 ന് രാജിവച്ചു.വര്‍ഗീസ്.പി.തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഭയക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും സിബിഐ കൊച്ചി യൂണിറ്റ്എസ്.പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 17 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
1994 ജൂണ്‍ 2 ന്.സിബിഐ ഡയറക്ടര്‍ കെ.വിജയരാമറാവുവിനെ അന്നത്തെ എം.പിമാരായ ഒ.രാജഗോപാല്‍,ഇ.ബാലാനന്ദന്,പി.സി.തോമസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍ പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന്നേരില്‍ കണ്ട് പരാതി നല്കി. തുടര്‍ന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേല്‍ നോട്ടത്തില്‍ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു.അതോടൊപ്പം സിബിഐ അന്നത്തെ ഡി.ഐ.ജി പിന്നീട് സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ ആയിരുന്ന എം.എല്‍ ശര്‍മയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘം അഭയക്കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.ത്യാഗരാജനെമാറ്റണമെന്നും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യം സിബിഐ ഡയറക്ടര്‍ നടപ്പിലാക്കിയെന്ന് കാണിച്ചു കൊണ്ട് സിബിഐ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് 1994 ജൂലൈ 22 ന് ഹര്‍ജി തീര്‍പ്പാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെന്‍ത്കോണ്‍വെന്റിലെ കിണറ്റില്‍ ജയ്പൂരിലെ ഫോറന്‍സിക് വിദ്ധ ഗ്ധരുടെ സാന്നിധ്യത്തില്‍ അഭയയുടെ ഡമ്മിപരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാന്‍ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാന്‍ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1996 ഡിസംബര്‍ 6 ന് റിപ്പോര്‍ട്ട് കൊടുത്തു.സിബിഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട്തുടരന്വേഷണം നടത്തുവാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ.ഉത്തരന് 1997 മാര്‍ച്ച് 20 ന് ഉത്തരവ് നല്കി.
രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 1999 ജൂലൈ 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി കൊണ്ട് അഭയ കേസില്‍ രണ്ടാം തവണയും തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂണ്‍ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാന്‍ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2005 ആഗസ്റ്റ് 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സിബിഐ റിപ്പോര്‍ട്ട് തള്ളി കൊണ്ട് അഭയ കേസില്‍ തുടരന്വേഷണം നടത്താന്‍ 2006 ആഗസ്റ്റ് 21 ന് മൂന്നാം തവണ ഉത്തരവിട്ടത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരന് ആണ്.
2007 മെയ് 9 നും,18 നും സിബിഐ ഡയറക്ടര്‍ വിജയ ശങ്കരനെനേരില് കണ്ട ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയിന്മേല് സിബിഐ ഡല്‍ഹി ക്രൈം യൂണിറ്റ്എസ്.പിയും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെയുള്ള താജ് ഇടനാഴികേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ആര് .എം.കൃഷ്ണയുംസിബിഐ ഡി.വൈ.എസ്.പി ആര്.കെ.അഗര്‍വാളിന്റെയും നേതത്വത്തില്‍ സ്പെഷ്യല്‍ സംഘം അഭയ കേസിന്റെ അന്വേഷണം നടത്തുവാന്‍ സിബിഐ ഡയറക്ടര്‍ഉത്തരവിട്ടു. സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്ത്അന്വേഷണം നടത്തി പ്രതികളെ ബാംഗ്ലൂരില്‍ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തി.നാര്‍കോ അനാലിസിസ്ടെസ്റ്റ് റിസള്‍ട്ട് കോടതയില്‍ ഹാജരാക്കാന്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്ജിയിന്മേല് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡല്‍ഹി യൂണിറ്റില്‍ നിന്നും കൊച്ചിന് യൂണിറ്റിലേക്ക്2008 സെപ്റ്റംബര്‍ 4 ന് മാറ്റിയതിന്തുടര്ന്ന് കൊച്ചി യൂണിറ്റ്സിബിഐ ഡി.വൈ.എസ്.പി നന്തകുമാര്‍ നായര്‍ 2008 നവംബര്‍ 1 ന് അന്വേഷണം ഏറ്റെടുത്തു.
അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍,ഫാ.ജോസ് പൂതൃക്കയില്‍ ,സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബര്‍ 18 ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. ഫാ.തോമസ് കോട്ടൂര്‍,ഫാ.ജോസ് പൂതൃക്കയില്‍ ,സിസ്റ്റര്‍ സെഫി എന്നീ മൂന്നു പ്രതികള്‍ക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്കി.
മൂന്നു പ്രതികളും വിചാരണ കൂടതെകുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാര്‍ച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്കി.കുറ്റപത്രം നല്കി രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.അഭയ കേസില്‍ തെളിവ് നശിപ്പിച്ചക്രൈംബ്രാഞ്ച് എസ്.പിആയിരുന്നകെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സിബിഐ തുടരന്വേഷണം നടത്തുവാന്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയില്‍ 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിആയിരുന്ന കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂണ്‍ 30 ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ തുടരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്കി.
അഭയ കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്നകെ.റ്റി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി ജെ.നാസര്‍ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടിരുന്നു.ഈ ഉത്തരവിനെതിരെ കെ.റ്റി.മൈക്കിള്‍ ഹൈകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഉത്തരവ് റദ്ദുചെയ്ത്കൊണ്ട് സിബിഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ വേളയില്‍ ക്രിമിനല്‍ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.റ്റി.മൈക്കിളിനെതിരെ വിചാരണ ഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ സിബിഐ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രില്‍ 9 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.
വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹര്‍ജി സിബിഐ കോടതിയില്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ഓരോ കാരണങ്ങള്‍ പറഞ്ഞ വിടുതല്‍ ഹര്‍ജിയില്‍ വാദം പറയുന്നത് മാറ്റിവച്ചു സിബിഐ കോടതിയില്‍ ഒന്‍പത് വര്‍ഷത്തോളം നീട്ടിക്കൊണ്ടുപോയി.ഒടുവില്‍ സിബിഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്റെയും,രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിന്റെയും,സിസ്റ്റര്‍ സെഫിയുടെയും വിടുതല്‍ ഹര്‍ജിയില്‍ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു.ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും,മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ.നാസര്‍ 2018 മാര്‍ച്ച് 7 ന് ഒന്നാം പ്രതിയുടെയുംമൂന്നാം പ്രതിയുടെയുംവിടുതല്‍ ഹര്‍ജി തള്ളി കൊണ്ട് ഉത്തരവിട്ടു.അതേ സമയം രണ്ടാം പ്രതി ഫാ.ജോസ്പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുവാന്‍ കോടതി ഉത്തരവില്‍ പറയുന്ന കാരണം,’നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസ് സിബിഐക്ക് നല്കിയ മൊഴിയില്‍ സിസ്റ്റര്‍ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ്കോണ്വെന്റി മുന്‍ വശത്ത് സ്കൂട്ടര്‍ വച്ചിട്ട്കോണ്വെന്റു മതില് ചാടി കിണറ്റിന്റെ ഭാഗത്തേക്ക്പോയിട്ട്പുലര്ച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്നുംവീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതില് ചാടി കോണ്‍വെന്റിന്റെ കിണറ്റിന്റെ സൈഡിലേക്ക് പോയത് കണ്ടെന്ന്സിബിഐക്ക് 2008 നവംബര്‍ 27 ന്നല്കിയ മൊഴിയില്‍ വ്യക്തമാകുന്നെങ്കിലും അഭയ മരിച്ച ദിവസം എന്ന തീയതി സിബിഐ മൊഴിയില്‍ രേഖപ്പെടുത്താത്തതിനാല്സിബിഐ നൈറ്റ് വാച്ച്മാന് ചെല്ലമ്മ ദാസിന്റെമൊഴിയില് തീയതി രേഖപ്പെടുത്താത്തതിന്റെ അനുകൂല്യത്താലാണ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടത്.കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ളനൈറ്റ് വാച്ച്മാന്ചെല്ലമ്മദാസ് (64)2014 ഫെബ്രുവരി 28ല്മരിച്ചു പോയതിനാല്‍ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ദൃക്സാക്ഷിയായ പ്രധാന സാക്ഷിയെസിബിഐകോടതിയില് വിസ്തരിക്കാന്‍ കഴിയാതെ പോയി.
അതേസമയം ദൃക്സാക്ഷി അടയ്ക്കരാജു അഭയ മരിച്ച ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെകോണ്വെന്റിന്റെ സ്റ്റെയര്‍കേസില്‍ കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത്സിബിഐ കോടതിയില്‍ വിലയിരുത്തുന്നതില്‍ പരാജയപെട്ടതു കൊണ്ടാണ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളുവാന്ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീല്‍ ഫയല്‍ ചെയേണ്ടതെന്നും സിബിഐ അപ്പീല്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ലെന്നുമുള്ള കാരണം പറഞ്ഞാണ് ജോമോന്റെഹര്ജി ഹൈക്കോടതി തള്ളിയത്.അതേ സമയം രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐകോടതി വിട്ടതിനെതിരെ
സിബിഐ നല്കിയഅപ്പീല് ഹൈക്കോടതി തള്ളുവാന്‍ കാരണം പറയുന്നത് രണ്ടാം പ്രതി ഫാ.പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ ജോമോന് നല്‍കിയഹര്‍ജി തള്ളിയത് കാരണം സിബിഐയുടെ ഹര്‍ജിയും തള്ളുകയാണ് എന്നാണ് ഹൈക്കോടതി തള്ളുവാനുള്ള കാരണംപറയുന്നത്.ഈ ഹൈക്കോടതി ഉത്തരവിനെതിരെരണ്ടാം പ്രതി ജോസ്പൂതൃക്കയിലിനെവിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതില്‍ അപ്പീല്‍ നല്കുമെന്ന്സിബിഐ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഡിസംബര്‍ 10 ന് അറിയിച്ചിരുന്നു.
ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും,മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികള്‍ സുപ്രീം കോടതിയില്‍ നല്കിയ special leve petion നില് ഒന്നാം പ്രതി തോമസ് കോട്ടൂരിന്വേണ്ടി ഹാജരായത്സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായമുഗള് റോത്തിക്കിയും,സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഷേക്മനു സിംഘ്വി എന്നിവര്‍ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ജസ്റ്റിസ് അബ്ദുള്‍ നാസ്സര്‍ അധ്യക്ഷനായ ബെഞ്ച് ഫയലില്‍ പോലും സ്വീകരിക്കാതെ അപ്പോള്‍ തന്നെ തള്ളി കൊണ്ട് സിബിഐ കോടതിയില്‍ വിചാരണ നേരിടുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് ഒന്നാം പ്രതി തോമസ് കോട്ടൂരിനും,മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ചാര്‍ജ് ഫ്രെയിം ചെയ്ത്കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി കെ.സനല്‍ കുമാര്‍ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേള്‍പ്പിച്ചു.2019 ആഗസ്റ്റ് 26 മുതല്‍ സിബിഐ കോടതയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.
കൊറോണ വൈറസിന്റെപശ്ചാത്തലത്തില് വിചാരണ നിറുത്തിവയ്ക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈ കോടതി കോടതി തള്ളിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 20 മുതല്‍ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ പുനരാരംഭിച്ചത്.സിബിഐയുടെ കുറ്റപത്രത്തില്‍ 133 പ്രോസിക്യൂഷന് സാക്ഷികളാണ് ആകെയുള്ളത്.28 വര്‍ഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാല്‍ പല സാക്ഷികളും മരിച്ചു പോയത് കൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ കോടതിയില്‍ വിസ്തരിക്കാന്‍ കഴിഞ്ഞുള്ളു.പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാന്‍ കഴിഞ്ഞില്ല.ഡിസംബര്‍ 10 ന് പ്രോസിക്യൂഷന് വാദവും,പ്രതിഭാഗവാദവും പൂര്‍ത്തിയാക്കുമ്പോള്‍ അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷവും 9 മാസവുംതികയുകയാണ്.തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യല്‍ ജഡ്ജി കെ.സനല്‍ കുമാര്‍ ഈ മാസം 22 ന് വിധി പറയാന്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്
* March 1992 around 4:00 AM: Abhaya gets up from sleep to study for exam. Goes to the kitchen to get water from the fridge.
* A search at dawn finds her body in the well in the compound.
* March 1992: FIR is registered as missing person case and later as unnatural death by Kottayam West Police Station
* March 1992 10 AM: Abhaya’s body is taken out of the well by the fire force and inquest drawn up
* March 1992: Postmortem conducted on the body by Dr Radhakrishnan of Kottayam Medical College
* March 1992: Action Council convened by Jomon Puthenpurackal
* April 1992: Crime Branch takes up investigation
* January 1993: Crime Branch files closure report as death by suicide
* March 1993: CBI (Varghese P.Thomas) takes up investigation on orders of Central Government (CBI Headquarters) on the request of the State Government
* April 1993: Material objects in the case received from the RDO court and destroyed by the Crime Branch..
* 30 December 1993: Varghese P.Thomas, DSP, CBI submits resignation alleging illegal interference in the investigation by V Thiagarajan, SP, CBI, Cochin.
* 7 April 1995: Dummy experiment conducted. Forensic medical experts (Dr S K Pathak, Dr Mahesh Verma, Dr. S R Singh) conclude that homicide cannot be ruled out.
* 29 January 1996: CBI SP Ohri submits final report. Suicide or murder cannot be conclusively proved. CJM court rejects report. CBI to continue investigation.
* 9 July 1999: DySP Surinder Paul submits report. Homicide, but unable to find culprits. Report again rejected by CJM court.
November 2007: Fr. Kottoor, Fr. Puthrukayil, Sr Sephi, Sanju P Mathew etc. undergo narco analysis tests in Bangalore.
* 7 November 2008: High Court orders investigation by Kerla unit of CBI.
* 19 November 2008: Two priests and a nun arrested in the case by a CBI team led by Nandakumar Nair, DySP, CBI, Cochin.
* 25 November 2008: V V Augustine, former ASI who registered the FIR and conducted inquest on the deadbody, found dead (committed suicide).Suicide note alleges tortutre by CBI.
* 2 December 2008: Accused remanded to police coustody by CJM.
* 29 December 2008:Bail application rejected by the CJM Ernakulam. Bail applications before Justice Hema of High Court. She says arguments of CBI counsel contrary to the facts recorded in the case diary. CBI requests for transfer of case. Rejected by High Court.
* 2 January 2009: Justice Hema of Kerala High Court grants conditional bail to the three accused. Suspects manipulations in Narco CDs. Orders production of originals. CBI moves Single Bench of Justice Basanth saying case paralysed by the orders of Justice Hema. Basanth orders only he can monitor the case.
* 14 January 2009: Supervision of the case transferred to a Division Bench of the Kerala High Court. Originals of the Narco CDs placed before the CJM court. Orders verification by CDAC.
* 20 February 2009: Jomon’s autobiography titled Abhaya case diary released.[2]
* 9 March 2009: CDAC returns Narco CDs citing technical inability to verify the CDs.CDIT to verify CDs.
* 12 March 2009: Bail conditions of all the accused relaxed by high court. High court closes all the proceedings regarding Abhaya case before it. CJM court Ernakulam to continue proceedings.
CBI requests CJM court to sanction narco analysis test to be conducted on Abhaya’s roommate Sr. Sherly and two kitchen servants. Court gives sanction. Sanction challenged in High Court.
* 23 March 2009: Kerala Kaumudi submits unconditional apology. High Court closes contempt case.
* 20 June 2009: CDIT finding that Narco CDs doctored. Court orders CBI to find out original CDs/tapes.
* 4 July 2009: CBI questions Dr.Malini and others.
* July 2009: CBI makes a volte face and submits that the CDs were not doctored. CDIT challenges the CBI findings.
* 15 July 2009: Justice Usha while relaxing the bail conditiones of Fr. Puthrukayil observes that collusion between CBI and Dr. Malini proved by latest event
* 17 July 2009, the CBI filed a chargesheet in the Court of Chief Judicial Magistrate Ernakulam, charging Fathers Kottoor and Poothrikkayil and Sister Sephy with murder, destruction of evidence, and defamation.[43]
*8 September 2009, the tapes, which were claimed to be recordings of the narco tests conducted by CBI agents on the three accused were leaked to Kairali TV,
* March 2018, Father Jose Poothrukkayil was acquitted by the special CBI court, which cited a failure on the part of the prosecutors to find substantial evidence that prove the accused visited the convent on the day of the murder
പ്രതികരിക്കാൻ ഇവിടെ എഴുതുക: