ഗോഹട്ടി: ഉത്തര അസമിലെ ഗിരിവര്‍ഗ പ്രദേശമായ ബോഡോ ലാന്‍ഡിന്റെ സ്വയംഭരണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി- യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) സഖ്യത്തിന് വിജയം. ബിജെപി ഒന്‍പതും യുപിപിഎല്‍ 12 സീറ്റിലും ജയം കണ്ടു. അസം ഭരിക്കുന്ന ബിജെപിയും സഖ്യകക്ഷിയായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടും (ബിപിഎഫ്) രണ്ടായി മത്സരിച്ച തെരഞ്ഞെടുപ്പില്‍, 40 അംഗ കൗണ്‍സിലില്‍ 17 സീറ്റില്‍ ബിപിഎഫ് വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു സീറ്റു നേടി.
2015ല്‍ നാലില്‍ 20 സീറ്റ് നേടി ബിപിഎഫ് ആയിരുന്നു ഭരണത്തില്‍. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഒന്‍പത് സീറ്റ് നേടി. കഴിഞ്ഞ തവണ 4 സീറ്റ് നേടിയ ബദറുദ്ദീന്‍ അജ്മലിന്റെ എയുഡിഎഫിന് ഇത്തവണ ഒരു സീറ്റും കിട്ടിയില്ല. യുപിപില്-ബിജെപി സഖ്യം കൗണ്‍സില്‍ ഭരിക്കുമെന്നും വിജയത്തില്‍ എല്‍ഡിഎയ്ക്ക് ആശംസകള്‍ നേരുന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
2003ല്‍ കേന്ദ്ര സര്‍ക്കാരാണ് പ്രത്യേക ബോഡോ സ്വയംഭരണ കൗണ്‍സിലിന് രൂപം നല്‍കിയത്. വടക്കന്‍ അസമില്‍ ബ്രഹ്മപുത്ര തടത്തിലെ കൊക്രജാര്‍, ചിരാങ്ങ്, ബക്സ, ഉദര ഗുരി ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ബോഡോ സ്വയംഭരണ കൗണ്‍സില്‍. ഡിസംബര്‍ 7, 10 തീയതികളിലായിരുന്നു വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: