മേപ്പാടി: മുപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന് ക്വാറിയിലെ അപകട മരണത്തിന് ക്വാറിയുടമയുടെ അത്ര തന്നെ ഉത്തരവാദിത്തം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ദുരന്തനിവാരണ അതോറിറ്റിക്കും നിയമവിരുദ്ധ ക്വാറിക്ക് ലൈസന്‍സ് നല്കാന് ഒത്തു കളിച്ച ഉദ്യോഗസ്ഥര്‍ക്കും ഉണ്ടെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചിരുന്നു എന്നത് ഒത്തുകളിയുടെ ഭാഗം മാത്രമാണ്. ലൈസന്‍സ് നിഷേധിച്ചെന്ന് വരുത്തി ക്വാറിയുടമക്ക് ഹൈക്കോടതിയില്‍ കേസ്സ് ജയിക്കാന്‍ സകല ഒത്താശയും ചെയ്തു കൊടുത്തത് മൂപ്പൈനാട് പഞ്ചായത്താണ്. ജില്ലാ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍, മൈനിംഗ് ആന്റ് ജിയോളജി മലീനീകരണ നിയന്ത്രണ ബോര്‍ഡ് , പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥര്‍, ലോക്കല്‍ ബോഡി എഞ്ചിനീയര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ക്വാറി ഉടമ വിലക്കെടുത്താണ് ലൈസന്‍സ് സമ്പാദിച്ചത്.
പഞ്ചായത്തിന് വേണ്ടി ഹാജരായ വക്കീല്‍ ഹൈക്കോടതിയില്‍ ക്വാറിയുടമക്ക് വേണ്ടിയാണ് വാദിച്ചത്. നിയമാനുസൃതമല്ലാതെയും എസ്റ്റേറ്റ് ഭൂമി തരം മാറ്റാതെയും സകല മാനദണ്ഡങ്ങളെയും നിയമങ്ങളെയും ലംഘിച്ചും ദുരന്ത സാധ്യതയുള്ളതും പരിസ്ഥിതി ദുര്‍ബലമായതും ജില്ലാ ദുരന്തനിവാരണ അതോറിട്ടി തന്നെ ഖനനങ്ങള്‍ നിരോധിച്ചതുമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമായ കടച്ചിക്കുന്ന് ക്വാറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതിസംരക്ഷണ സമിതി ജില്ലാ കളക്ടര്‍, മാനന്തവാടി സബ്ബ് കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
താനൊരു പരിസ്ഥിതി മൗലികവാദിയല്ലെന്ന് പ്രഖ്യാപനം നടത്തി ചുമതലയേറ്റ ജില്ലാ കളക്ടറും മറ്റും ഒരന്വേഷണം പോലും നടത്താന്‍ തയ്യാറായില്ല. പനമരം പുഴയില്‍ നിന്നും കോടികളുടെ മണല്‍ കൊള്ള നടത്തിയവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. കടച്ചിക്കുന്ന് ക്വാറിയില്‍ നടന്നത് അപകട മരണമല്ല; കൊലപാതകമാണ്. ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും സ്വാധീനിച്ച് കേസ്സ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ക്വാറി ഉടമയ്ക്കും ഉത്തരവാദപ്പെട്ട ഉദേ്യാഗസ്ഥര്ക്കുമെതിരെ നടപടിയുണ്ടാകണമെന്നും അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സ് എടുക്കണമെന്നും ക്വാറി ശാശ്വതമായി അടച്ചു പൂട്ടണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: