തിരുനെല്ലി: ഏറ്മാടം തകര്‍ന്ന് ആറ് പേര്‍ക്ക് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെഅപ്പപ്പാറ എളമ്പിലാശ്ശേരി വയലില്‍ വന്യമൃഗശല്യം തടയാന്‍ കാവല്‍ ഇരിക്കാന്‍ നിര്‍മ്മിച്ച ഏറുമാടമാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ഏറ് മാടത്തില്‍ കാവല്‍ ഇരുന്ന ആറ് പേര്‍ക്കും പരിക്ക് പറ്റി. തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂര്കോളനിയിലെ രാമന് (14), പാര്‍സി കോളനിയിലെ നവീന്‍, (25), വിജീഷ് (23), കൈക്കുളം കോളനിയിലെ ദിപേഷ് അനൂപ് (25), സുരേഷ് (31), കണ്ണന് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ നവീന്‍, ദിപേഷ് അനുപ്, വിജിഷ്, കണ്ണന് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം തിരിച്ചയച്ചു.
കാലിലെ അസ്ഥി പൊട്ടി സാരമായ പരിക്കേറ്റ ചെറുമാത്തൂര്കോളനിയിലെ രാമനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നട്ടെല്ലിന് പരിക്കേറ്റ കൈക്കുളം കോളനിയിലെ സുരേഷിനെ മേപ്പാടി വിംസിലും വിദഗ്ധ ചികില്‍സക്കായ് കൊണ്ടുപോയി. രണ്ടേക്കര്‍ സ്ഥലത്താണ് ഇവര്‍ ആറ് പേര് ചേര്‍ന്ന് കൃഷി ഇറക്കിയത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ കൊയ്യാന്‍ പാകമായ നെല്ലിനായിരുന്നു ഇവര്‍ കാവല്‍ കിടന്നിരുന്നത്. ഇതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: