Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഹന്ത! ഭാഗ്യം ജനനാം…’

ഭാഗവതത്തെ 1034 ശ്ലോകങ്ങളില്‍ ഒതുക്കി നിത്യേന ഭക്തര്‍ക്ക് പാരായണം ചെയ്യുന്നതിനായി ഭഗവാന്റെ അംശാവതാരമായ വ്യാസമഹര്‍ഷിയുടെ അവതാരമായ മേല്‍പ്പുത്തൂര്‍ രചിച്ച ശ്രീമന്നാരായണീയവും 'ഹന്ത! ഭാഗ്യം ജനാനാം' തന്നെയാണ്.

ആര്‍. രമാദേവി by ആര്‍. രമാദേവി
Dec 13, 2020, 03:00 am IST
in Samskriti

കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ചോതി നക്ഷത്രവും ഏകാദശിയും ചേര്‍ന്ന ശുഭദിനത്തിലാണ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി ‘നിരവധി പരമാനന്ദ പീയൂഷ’ രൂപമായ ഗുരുവായൂരപ്പ സമക്ഷം അതിരമണീയമായ ഭാഗവത സംക്ഷിപ്ത ഭക്തികാവ്യം ‘ശ്രീമന്നാരായണീയം’ സമര്‍പ്പിച്ചത്. വൃശ്ചികം 28 നാരായണീയ ദിനമായി ആചരിച്ചു തുടങ്ങിയത് അങ്ങനെയാണ്.

ഗുരുവായൂരപ്പനെ ദര്‍ശിക്കാനുള്ള സൗഭാഗ്യത്തെക്കുറിച്ച് ‘ഹന്ത! ഭാഗ്യം ജനാനാം’ എന്ന് പ്രഥമശ്ലോകത്തില്‍ തന്നെ ഭട്ടതിരിപ്പാട് കീര്‍ത്തിക്കുന്നു. സാന്ദ്രാനന്ദാവബോധാത്മകവും അനുപമിതവും കാലദേശങ്ങള്‍ക്കതീതവുമായ ഗുരുവായൂരപ്പനെ വര്‍ണിക്കുന്ന അര്‍ഥ ഗംഭീരമായ പ്രഥമശ്ലോകം ചട്ടമ്പിസ്വാമികള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ വ്യാഖ്യാനിച്ചതായാണ് പറയപ്പെടുന്നത്.  

ഭാഗവതത്തെ 1034 ശ്ലോകങ്ങളില്‍ ഒതുക്കി നിത്യേന ഭക്തര്‍ക്ക് പാരായണം ചെയ്യുന്നതിനായി ഭഗവാന്റെ അംശാവതാരമായ വ്യാസമഹര്‍ഷിയുടെ അവതാരമായ മേല്‍പ്പുത്തൂര്‍  രചിച്ച ശ്രീമന്നാരായണീയവും ‘ഹന്ത! ഭാഗ്യം ജനാനാം’ തന്നെയാണ്.  

നാരായണീയം പഠിക്കുന്നവരുടെയും പാരായണം  ചെയ്യുന്നവരുടെയും എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നു. ഭാഗവതത്തിലെ കഥകളും തത്വങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ച,് സംഗ്രഹിച്ച് അര്‍ഥപുഷ്ടിയോടെ, ശബ്ദപ്രൗഢിയോടെ, കാവ്യ സൗരഭത്തോടെ അവതരിപ്പിക്കുന്ന നാരായണീയത്തിലെ ഓരോ പദത്തിനും പാദത്തിനും മാസ്മര ശക്തിയുണ്ട്. ‘സുകൃതി ജനദൃശാം പൂര്‍ണ പുണ്യാവതാരമായ’ വാതവ്യാധിഹരന്റെ മുന്നിലിരുന്ന് ആലേഖനം ചെയ്ത ഈ കാവ്യം ദിവൗഷധമായി ഭക്തരുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കി ആത്മാവിലേക്ക് ഊര്‍ന്നിറങ്ങി ആനന്ദത്തെ പ്രദാനം ചെയ്യുന്നു എന്നതു തന്നെയാണ് ഈ മഹത്കൃതിയുടെ ആകര്‍ഷണം.

സന്ദര്‍ഭമനുസരിച്ച് വൃത്തങ്ങളും പദങ്ങളും അക്ഷരങ്ങളും എല്ലാം ഭക്തി ഭാവത്തിന്റെ അനര്‍ഗള പ്രവാഹം കൈവിടാതെ, ഉചിതമായി അതും അനേകം സമസ്തപദങ്ങളിലൂടെ അവതരിപ്പിക്കുന്ന മേല്‍പുത്തൂരിന്റെ ശൈലി അത്യന്തം ശ്ലാഘനീയം തന്നെ.  

വാതരൂപം ധരിച്ചു വന്ന ശക്തനായ തൃണാവര്‍ത്തനെ ഭഗവാന്‍ നിഗ്രഹിക്കുന്നത് വിവരിക്കുന്ന 43ാം ദശകത്തിലെ പത്താമത്തെ ശ്ലോകത്തില്‍ വാതരോഗ വിധ്വംസനത്തിനായുള്ള മേല്‍പ്പുത്തൂരിന്റെ ‘വാതാത്മകം..’ എന്നു തുടങ്ങുന്ന പ്രാര്‍ഥന വാതാലയേശനായ ഭഗവാനോട് വാതരോഗ നിവാരണത്തിനായി നമുക്കും ആവര്‍ത്തിക്കാം.  

എട്ടാം ദശകത്തിലെ ‘അസ്മിന്‍ പരാത്മന്‍…’ എന്നു തുടങ്ങുന്ന പതിമൂന്നാമത്തെ ശ്ലോകവും ശരീരമനോവ്യാധികളെ അകറ്റി നിര്‍ത്താനായി ഭക്തര്‍ ഉരുവിടുന്നു.  

ശ്രീമന്നാരയണീയാമൃത പാനത്തിലൂടെ ഭക്തി ഉറയ്‌ക്കാനായി നമുക്ക് ‘ഗുരു പവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം’ എന്ന് മേല്‍പ്പുത്തൂര്‍ അപേക്ഷിച്ചതു പോലെ നമുക്കും ഗുരുവായൂരപ്പനെ ശരണം പ്രാപിക്കാം.        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

Kerala

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.