എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16ന് ആരംഭിച്ച് 27ന് സമാപിക്കും. 16ന് പുലര്‍ച്ചെ ആറിനു് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
നീരേറ്റുപുറം പത്താം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തില്‍ നിന്ന് ചമയക്കൊടി എഴുന്നെള്ളിച്ച് ക്ഷേത്രമുറ്റത്ത് എത്തിയശേഷം 9.30ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നന്പൂതിരി, ഒളശ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിയേറ്റും, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ ചമയ കൊടിയേറ്റും നടത്തും.
എല്ലാ ദിവസും പ്രസാദമൂട്ട്, കളമെഴുത്തും പാട്ടും, പ്രഭാക്ഷണങ്ങളും ഉണ്ടായിരിക്കും. 18ന് നാരീപൂജ നടക്കും. 26ന് കലശവും, തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും നടക്കും. 27ന് മൂലകുടുംബത്തില്‍ നിന്നും തിരുവാഭരണം എഴുന്നള്ളിച്ച് ക്ഷേത്രത്തില്‍ എത്തിച്ച് അഷ്ടൈശ്വര്യ ദീപാരാധന നടക്കും. തുടര്‍ന്ന് ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും നടക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടത്തുന്നത്.
വഴിപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ക്ഷേത്ര ഓഫീസുമായി നേരിട്ടോ, ഫോണ്‍ മുഖേനയോ ബന്ധപ്പെടാമെന്ന് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അറിയിച്ചു. ഫോണ്‍: 0477 2213550, 9447104242, 8943218902.
പ്രതികരിക്കാൻ ഇവിടെ എഴുതുക: