മുള്ളേരിയ: പിണറായി വിജയന്റെ ഭരണത്തില്‍ മലയാളികള്‍ക്ക് ലോകത്തിന്റെ മുന്നില്‍ തല കുനിക്കേണ്ടി വന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുള്ളേരിയയില്‍ നടന്ന ബിജെപി പ്രചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ പരിഹസിച്ചവരാണ് മറ്റു രാഷ്ട്രീയമുന്നണികള്‍. മോദി അധികാരത്തില്‍ എത്തിയപ്പോള്‍ ആരാധനാ സ്വാതന്ത്ര്യവും ഭക്ഷണ സ്വാതന്ത്ര്യവും ഇല്ലാതാകുമെന്നുവരെ എതിരാളികള്‍ പ്രചരിപ്പിച്ചു. കര്‍ഷക സമരത്തിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. മണ്ടി സമ്പ്രദായത്തില്‍ ലാഭം കൊയ്തിരുന്ന ഇടനിലക്കാരാണ് കര്‍ഷക സമരത്തിന്റെ പിന്നില്‍. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പുതിയ പരിഷ്ക്കരണം ഗുണം ചെയ്യും.
ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പരസ്പരം കൈകോര്‍ക്കാന്‍ മടിയില്ലാത്തവരാണ് ഇടത് വലത് മുന്നണികള്‍ എന്നതിന് കാറഡുക്ക പഞ്ചായത്ത് ഉത്തമ ഉദാഹരണമാണ്. യുഡിഎഫും എല്‍ഡിഎഫും അധികാരം വെച്ചുമാറുന്ന പ്രവണത ഇത്തവണ അവസാനിക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗവും സ്ഥാനാര്‍ത്ഥിയുമായ പ്രമീള സി നായ്ക്, ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന് സ്ഥാനാര്‍ത്ഥിയും ജനറല്‍ സെക്രട്ടറിയുമായ സുധാമ ഗോസാഡ, സംസ്ഥാന സമിതിയംഗവും കാസര്‍കോട് നഗരസഭ സ്ഥാനാര്‍ത്ഥിയുമായ പി.രമേശ്, സെക്രട്ടറി എന്‍.സതീഷ്, ജില്ലാ കമ്മറ്റിയംഗം ശിവകൃഷ്ണ ഭട്ട്, ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍, മുള്ളേരിയ പഞ്ചായത്ത് പ്രസിഡണ്ട് കെ.വസന്ത തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: