റിഗ: വിഖ്യാത കൊറിയന്‍ ചലച്ചിത്ര സംവിധായകന് കിം കിഡുക് (60) അന്തരിച്ചു. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയില്‍ കോവിഡാനന്തര ചികിത്സയിലായിരുന്നു. ലോകത്താകമാനം ആരാധകരുള്ള സംവിധായനാണ് കിം. 2013 തിരുവനന്തപുരത്ത് നടന്ന് കേരള അന്ത്ാരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യാതിഥിയായി കേരളത്തില്‍ എത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയില്‍ 1960 ഡിസംബര്‍ 20ന് കിം കി ഡുക് ജനിച്ചു. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. 2004ല്‍ സമരിറ്റന്‍ ഗേള്‍ എന്ന ചിത്രം ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ത്രീഅയേണ്‍ എന്ന ചിത്രം വെനീസ് ചലച്ചിത്രോത്സവത്തിലും മികച്ച സംവിധായകനുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ കിം കൂടുതല്‍ ശ്രദ്ധേയനാകുന്നത്.
സ്പ്രിങ്, സമ്മര്‍, ഫാള്‍, ഹ്യൂമന്‍,സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: