കൊല്ലം: കൊല്ലം അത്ലറ്റിക് ക്ലബ്ബ് റവന്യൂ വകുപ്പ് പൂട്ടി. 62 ലക്ഷം രൂപ റവന്യൂ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ നില്ക്കുന്ന അത്ലറ്റിക് ക്ലബ്, ഉദ്യോഗസ്ഥര്‍ എത്തി ഇന്നലെ ഉച്ചയോടെ സീല്‍ വച്ച് പൂട്ടിയത്.
ലോക്ഡൗണിനെ തുടര്‍ന്ന് ക്ലബ്ബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇതിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് ക്ലബിന്റെ ഭാരവാഹികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാരിനെ സമീപിച്ചു സാവകാശം തേടിയിരുന്നു. എന്നാല്‍ സംസ്ഥന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കൂടി കുടിശിക തുക അടയ്ക്കാനുള്ള തീരുമാനം എടുത്തിരുന്നതാണ്. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഉദ്യോഗസ്ഥര്‍ എത്തി നോട്ടീസ് പതിച്ചു. തുടര്‍ന്ന് ഭാവാഹികള്‍ എത്തി ഉദ്യോഗസ്ഥരെ കണ്ട് സര്‍ക്കാറിനെ സമീപിച്ചതായും പണം അടയ്ക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. ഇതോടെ മടങ്ങി പോയ ഉദ്യോഗസ്ഥാര്‍ ഒരു മണിക്കൂറിനകം മടങ്ങി എത്തി മുറി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
ക്ലബിന്റെ വാദം കേള്‍ക്കാതെയുള്ള നടപടിക്ക് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: