ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ നല്കിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. നിയന്ത്രണ രേഖവഴി നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്ക് സഹായം നല്കിയ അഹമ്മദ് വാനിയാണ് പിടിയിലായിരിക്കുന്നത്. ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ് നേതാവാണ് ഇയാള്‍.
അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്താന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റസംഘത്തിന് അഹമ്മദ് വാനി വേണ്ട സഹായങ്ങള്‍ നല്‍കിയതായി ജമ്മു കശ്മീര്‍ സൈന്യവും പോലീസും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംശയകരമായ സാഹചര്യത്തില്‍ അഹമ്മദ് വാനിയുടെ കാര്‍ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നുഴഞ്ഞുകയറ്റസംഘവും തമ്മിലുള്ള ബന്ധം പുറത്തുന്നത്. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചലാണ് അഹമ്മദ് വാനിയെ കുടുക്കിയത്.
തുടര്‍ന്ന് സൈന്യം വാഹനത്തെ പിന്തുടര്‍ന്നതോടെ സംഘം പര്‍ഗാച്ചൂ മേഖലയില്‍ വെച്ച് കോണ്‍ഗ്രസ്സ് നേതാവും ഭീകരരും കാര്‍ ഉപേക്ഷിച്ച് കടത്തു കളഞ്ഞു. പിന്നീട് സൈന്യം ഇയാളുടെ വീട്ടില്‍ എത്തി ചോദ്യം ചെയ്തെങ്കിലും ഭീകരര്‍ ബന്ദിയാക്കി കാര്‍ തട്ടിയെടുത്തെന്നാണ് വാനി മറുപടി നല്‍കിയത്. തുടര്‍ അന്വേഷണത്തിലാണ് അഹമ്മദ് വാനിയും ഇവരും തമ്മിലുള്ള ബന്ധം പുറത്തുവന്നത്. അതേസമയം ഇയാള്‍ കോണ്‍ഗ്രസ് നേതാവല്ലെന്ന ജമ്മുകശ്മീര്‍ ഘടകം പ്രസ്താവനയിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: