കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് 2019 മുതല്‍ 2020 ജൂണ്‍ വരെ അനൗദ്യോഗിക യാത്രകളടക്കം ഏഴ് തവണ വിദേശ യാത്ര നടത്തി. അതില്‍ രണ്ടെണ്ണമാണ് കുടുംബപരമായ ആവശ്യങ്ങള്‍ക്കായി നടത്തിയത്.
യാത്രകള്‍ക്ക് 5.1 ലക്ഷം രൂപയാണ് ടിഎ-ഡിഎ ഇനത്തില്‍ കൈപ്പറ്റിയത്. 2019 ഫെബ്രുവരിയില്‍ യുഎഇലേക്കാണ് പോയത്. ലോക കേരള സഭയുടെ മീറ്റിങ്ങിലും കമോണ്‍ കേരള ഗള്‍ഫ് മാധ്യമം സെമിനാറിലും പങ്കെടുക്കാനായിരുന്നു. ഒരു മാസം കഴിഞ്ഞ് ഏപ്രിലില്‍ ജിദ്ദ നവോദയയുടെയും റിയാദ് പൊന്നാനി പ്രവാസി കൂട്ടായ്മയുടെയും പരിപാടികള്‍ക്കാണ് പോയത്. തൊട്ടടുത്ത മെയ് മാസം കുവൈറ്റ് കലയുടെ പ്രയാണം പരിപാടിക്ക് പോയി.
സെപ്തംബറില്‍ ബഹറിനില്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിനു പോയി. അവിടന്ന് ദുബായ് വഴി ഉഗാണ്ടയിലെത്തി. സ്പീക്കേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒക്ടോബറില്‍ യുഎഇയില്‍ ലോക കേരള സഭയുടെ നീം മീറ്റിങ്ങില്‍ പങ്കെടുത്തു. ഡിസംബറില്‍ ദോഹയിലെ പേള്‍ സ്കൂളിന്റെ പരിപാടിയിലും. 2020 ജനുവരിയില്‍ ദുബായിയില്‍ ട്രാക്സിറ്റേ മെഗാ ഇവന്റിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: