ന്യൂദല്‍ഹി: കര്‍ഷകരുടെ നന്മ ലക്ഷ്യമിട്ട് കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍, തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ക്കും നിയമ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ സന്നദ്ധമാണ്. ചര്‍ച്ചകള്‍ വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമങ്ങള്‍ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ അവ എന്തൊക്കെയാണെന്ന് സര്‍ക്കാരിനോട് പറയണം.
പരിഹരിക്കാന്‍ സന്നദ്ധമാണ്, തോമര്‍ പറഞ്ഞു. താങ്ങുവിലയും പുതിയ നിയമങ്ങളുമായി ബന്ധമില്ല. നിയമങ്ങള്‍ ഒരു തരത്തിലും താങ്ങുവിലയെ ബാധിക്കില്ല. താങ്ങുവിലയെന്ന സമ്പ്രദായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു നല്‍കിയതാണ്. ഇക്കാര്യം ഞാന്‍ ലോക്സഭയിലും രാജ്യസഭയിലും ആവര്‍ത്തിച്ചതുമാണ്, കൃഷി മന്ത്രി പറഞ്ഞു. കര്‍ഷകരുമായി ചര്‍ച്ച നടത്താനും അവരുടെ ആശങ്കയകറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, അതിന് തയാറുമാണ്. കൊറോണക്കാലത്ത്, കടുത്ത തണുപ്പത്ത് കര്‍ഷകര്‍ ഇതേ രീതിയില്‍ സമരം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ഷക യൂണിയനുകള്‍ പരിഗണിക്കണം, സമരത്തില്‍നിന്ന് പിന്മാറണം, ചര്‍ച്ചയ്ക്ക് സന്നദ്ധമാണെങ്കില്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ദിവസം ചര്‍ച്ചകള്‍ തുടരാം, തോമര്‍ പറഞ്ഞു.
താങ്ങുവില തുടരുമെന്നതടക്കമുള്ള ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് കേന്ദ്രം ബുധനാഴ്ച സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അതുപോലും തള്ളിയാണ് സമരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: