Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രക്ഷാമാര്‍ഗം തേടി ശിവജി

എന്നാല്‍ അനുഭവ സമ്പന്നനായ സിദ്ദി ജൗഹര്‍ മറാഠാകളുടെ ഈ ആക്രമണത്തിന്റെ പിന്നിലെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കി. ദുര്‍ഗത്തിന്റെ സുരക്ഷയില്‍ യാതൊരു കുറവും വരുത്താതെ സുരക്ഷാ വ്യവസ്ഥ ഒന്നുകൂടി ശക്തിപ്പെടുത്തി. നേതാജിക്ക് ദുര്‍ഗത്തിന്റെ അടുത്ത് എത്താന്‍ സാധിക്കാത്തവിധം അവരോധം ഏര്‍പ്പെടുത്തി.

Janmabhumi Online by Janmabhumi Online
Dec 11, 2020, 06:02 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മുന്നോട്ടുള്ള പദ്ധതി വിഷയം ചര്‍ച്ച ചെയ്യാനായി ജീജാബായിയെ കാണാന്‍ നേതാജി രാജഗഢിലേക്ക് പോയി. രാജമാത അവിടെ കൈപ്പിടിയിലൊതുങ്ങുന്ന സൈന്യവുമായി ശയിസ്‌തേഖാന്റെ പ്രചണ്ഡ സൈനികശക്തിയെ നേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. ഒറ്റയ്‌ക്കായിരുന്നിട്ടും അവര്‍ സ്വരാജ്യത്തെ രക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പതിനൊന്നു മാസമായി അവര്‍ പുത്രനെ കണ്ടിട്ടില്ല, ഇനി കാണാന്‍ സാധിക്കുമോ എന്നുറപ്പില്ല. അതിനാല്‍ രാജമാതാ വ്യാകുലപ്പെട്ടിരിക്കയായിരുന്നു. ശിവരാജയെ മോചിപ്പിക്കാന്‍ സമര്‍ത്ഥരായ ആരേയും കാണുന്നില്ല. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് സ്വരാജ്യത്തിന്റെ ജീവന്മരണ പോരാട്ടത്തില്‍ വ്യാപൃതരായിരിക്കയാണ്. അവസാനം ജീജാബായി സ്വയം പുത്രനെ മോചിപ്പിക്കാന്‍ തയ്യാറായി. എന്തു ചെയ്യണമെന്നറിയാതെ രാജഗഢില്‍ എല്ലാവരും പരിഭ്രാന്തരായി.

അപ്പോഴേക്കും നേതാജി പാല്‍ക്കര്‍ അവിടെ എത്തി. സമയത്തിന് എത്തിച്ചേന്ന സര്‍വ്വസൈന്യാധിപനെ കണ്ട് എല്ലാവര്‍ക്കും സമാധാനമായി. നേതാജിയുടെ കൂടെ സിദ്ദിഹിലാല്‍ ഉണ്ടായിരുന്നു. മഹാരാജാവിനെ രക്ഷിക്കാന്‍ രാജമാതാ സ്വയം പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ നേതാജി ലജ്ജിച്ച് മുഖം താഴ്‌ത്തിനിന്നു. രണ്ടുപേരേയും കണ്ട ജീജാബായി ക്രുദ്ധയായി. താങ്കളുടെ രാജാവ് ആപത്തില്‍ അകപ്പെട്ടിരിക്കയാണ്. യുദ്ധമുഖത്തുനിന്നും പിന്തിരിഞ്ഞോടാന്‍ (പലായനം ചെയ്യാന്‍) നിങ്ങള്‍ക്ക് ലജ്ജയില്ലേ? ശിവനെ മോചിപ്പിക്കാന്‍ ഞാന്‍ തന്നെ പോകാം എന്ന മാതൃഹൃദയത്തിന്റെ വ്യാകുലത മനസ്സിലാക്കിയ നേതാജി അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ക്ഷണനേരം പോലും വിശ്രമമെടുക്കാതെ അവിടുന്ന് പുറപ്പെട്ടു.

പന്‍ഹാളക്കോട്ടയില്‍ ശിവാജി ചിന്താമഗ്നനായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ കണക്കുകൂട്ടലും പരാജയപ്പെട്ടുക്കൊണ്ടിരിക്കയായിരുന്നു. മഴക്കാലത്ത് ശത്രുവിന്റെ സൈന്യവ്യൂഹം ശിഥിലമാകും എന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു. നേതാജി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്. നേതാജി പുറത്തുനിന്ന് ആക്രമണം നടത്തിയാല്‍, കോട്ടയുടെ സുരക്ഷാ വലയം ദുര്‍ബ്ബലപ്പെടും. അപ്പോള്‍ പുറത്തുകടക്കാം എന്നായിരുന്നു ശിവാജിയുടെ അന്തിമ പ്രതീക്ഷ. അതുപോലെ തന്നെ ഒരു ദിവസം മറാഠാ സൈന്യം ജൗഹറിന്റെ സൈന്യത്തിനു മേല്‍ ആക്രമണം നടത്തി. ദൂരത്ത് നിന്ന് രാജേ അതുകണ്ടു. അദ്ദേഹത്തിന്റെ അന്തിമമായ പ്രതീക്ഷ ഫലിക്കുമെന്നു തോന്നി സന്തോഷിച്ചു.

എന്നാല്‍ അനുഭവ സമ്പന്നനായ സിദ്ദി ജൗഹര്‍ മറാഠാകളുടെ ഈ ആക്രമണത്തിന്റെ പിന്നിലെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കി. ദുര്‍ഗത്തിന്റെ സുരക്ഷയില്‍ യാതൊരു കുറവും വരുത്താതെ സുരക്ഷാ വ്യവസ്ഥ ഒന്നുകൂടി ശക്തിപ്പെടുത്തി. നേതാജിക്ക് ദുര്‍ഗത്തിന്റെ അടുത്ത് എത്താന്‍ സാധിക്കാത്തവിധം അവരോധം ഏര്‍പ്പെടുത്തി. എന്നിട്ടും നേതാജിയും സിദ്ദിഹിലാലും എല്ലാവിധത്തിലും പ്രയത്‌നിച്ച് ശത്രുവ്യൂഹം തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു. അതിനിടയ്‌ക്ക് സിദ്ദിഹിലാലിന്റെ മകന്‍ നിലംപതിച്ചു. അതുകണ്ട സിദ്ദിഹിലാല്‍ അങ്ങോട്ടേക്കോടി. ഹിലാല്‍ ഓടുന്നതുകണ്ട് അദ്ദേഹത്തിന്റെ സൈനികരും ഓടി. ഇത് ശിവാജിയുടെ കഷ്ടകാലമായിരുന്നു. നിരാശനായ നേതാജിക്കും തിരിച്ചുപോകേണ്ടിവന്നു. കോട്ടയിലെ ആഹാരപദാര്‍ത്ഥങ്ങള്‍ അവസാനിച്ചാല്‍ ശിവാജി കീഴടങ്ങുകതന്നെ ചെയ്യും. അതുവരെ കോട്ടയുടെ പ്രതിരോധത്തില്‍ യാതൊരു കുറ്റവും കുറവുകളും ഉണ്ടാവരുതെന്ന് സിദ്ദിയും നിശ്ചയിച്ചു. നേതാജിയുടെ പ്രയത്‌നം വിഫലമായതോടെ ശിവരാജേയുടെ അവസാന പ്രതീക്ഷയും നശിച്ചു. ശിവരാജേയ്‌ക്കും സ്വരാജ്യത്തിനും വന്ന ഈ വിപത്ത് അഫ്‌സല്‍ഖാനില്‍ നിന്നുണ്ടായതിനേക്കാള്‍ ഭീകരവും പ്രാണാപഹാരിയും ആയിരുന്നു.

(തുടരും) മോഹന കണ്ണന്‍

Tags: കഥChatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്മ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന് ചൈനയിൽ നേരിടേണ്ടി വന്നത് കടുത്ത അപമാനം : സ്വന്തം നേതാവിനെ ട്രോൾ ചെയ്ത് പാകിസ്ഥാനികളും  

ലംപ്‌സംഗ്രാന്റില്ല, ആനുകൂല്യങ്ങളില്ല; പട്ടികജാതി, വര്‍ഗ വിദ്യാര്‍ത്ഥികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ വഞ്ചന

സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്; കൊലപാതകത്തിൽ സന്ധ്യയുടെ അമ്മയ്‌ക്കും പങ്ക്, കൂടുതൽ ആരോപണങ്ങളുമായി അച്ഛൻ സുഭാഷ്

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

പാക് സൈന്യത്തിന്റെ ആസ്ഥാനം ഏത് പാതാളത്തിൽ ഒളിച്ചാലും ഇന്ത്യൻ സൈന്യത്തിന്റെ റഡാറിൽ നിന്നും രക്ഷപ്പെടില്ല ; മുഴുവൻ പാകിസ്ഥാനും വിരൽ തുമ്പിലെന്ന് ഇന്ത്യ

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

തമിഴ്‌നാട് ബില്ലുകളും സുപ്രീം കോടതിയുടെ കല്‍പിത അംഗീകാരവും

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies