കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എസ്. സീതാരാമന് എന്ത് വിശേഷണം നല്‍കണമെന്ന് അറിയില്ല. പുഴകളുടെ കാവലാള്‍, തണ്ണീര്‍തട സംരക്ഷകന്‍, വൃക്ഷ രക്ഷകന്, ഊര്‍ജ്ജസംരക്ഷണ പ്രവര്ത്തകന് എന്നിങ്ങനെ അദ്ദേഹത്തേ കുറിച്ച് പറയാന്‍ ഏറെ.
പെരിയാറിനെ ഇത്രയധികം സ്നേഹിച്ച അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തി മൃതപ്രായമായ നദിയെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു നല്കി. എന്നിട്ട് അദ്ദേഹം അതിനു പിന്നാലെ നടന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി കേസ്സുകള്‍ നടത്തി. ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പിനെ അദ്ദേഹം ശക്തിയുക്തം വിമര്‍ശിച്ചിരുന്നു. പ്രധാനമായും തീരം ഇടി’യുന്നതും മണ്ണൊലിപ്പ് തടയുന്നതിനുംപുഴയോര സസ്യങ്ങളുടെ പുനര്‍വിന്യാസം നടത്തപ്പെടണം, വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം, കാവുകള്‍ രൂപപ്പെടണം, ഇന്നത്തെ മിയാക്കി കാടുകള്‍ അദ്ദേഹം മുപ്പത് കൊല്ലം മുന്‍പ് നടപ്പാക്കി തുടങ്ങിയിരുന്നു. അതെല്ലാം റിപ്പോര്‍ട്ടിലുണ്ട്. ജലക്ഷാമം പരിഹരിക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, കൈവഴികള്‍ പുനര്‍ജനിപ്പിക്കുക, തോടുകളുടെ പുനര്‍ സൃഷ്ടി അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങളായിരുന്നു.
മറ്റെന്നായിരുന്നു തണ്ണീര്‍തടങ്ങള്‍ നികത്തുന്ന ഇടങ്ങളില്‍ ചെന്ന് അതിന്റെ ഉല്‍ഭവം, ഭൂമിയുടെ കിടപ്പ്, ജലത്തിന്റെ അളവ്, രാസഘടന, ചെടികള്‍, ജന്തുക്കള്‍, ആവാസവ്യവസ്ഥ ഇവയെക്കുറിച്ച് പരിസരവാസികളെ ബോധവല്‍ക്കരിക്കല്‍. പ്രസംഗിച്ചിരുന്നു. പ്രതിക്ഷേധിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായി വിരലിലെണ്ണാവുന്നവരാണങ്കിലും ചിലര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വന്നിരുന്നു.
തണ്ണീര്‍തടങ്ങളില്‍ വളരുന്ന കണ്ടല്‍ക്കാടുകളെക്കുറിച്ച് അദ്ദേഹം കുട്ടികളെ കാണിച്ച് പഠിപ്പിച്ചു കൊടുത്തു. വന്യമായ കടല്‍ കാറ്റില്‍ നിന്നു കരയെ രക്ഷിക്കുന്ന കടല്‍ഭിത്തിയാണ് കണ്ടല്‍ക്കാടുകള്‍. മരടില്‍ നശിപ്പിച്ച കണ്ടല്‍കാടുകള്‍ കാണാനും പഠിക്കുവാനും വന്ന കുട്ടികള്‍ക്ക് അത് അദ്ദേഹം ലളിതമായി പറഞ്ഞു കൊടുത്തു. ഇന്‍ഡ്യാ മഹാസമുദ്രത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ കരയെ രക്ഷിച്ചിരുന്നത് സുന്ദര്‍ബന്‍ കണ്ടല്‍ വനങ്ങളായിരുന്നു എന്നു അദ്ദേഹത്തിന്റെ നാവില്‍ നിന്നു കേട്ടപ്പോള്‍ കുട്ടികള്‍ക്ക് ആവേശമായിരുന്നു.
വൃക്ഷങ്ങള്‍ വെട്ടുന്നത് അദ്ദേഹം എന്ത് വില കൊടുത്തും തടയുമായിരുന്നു. അതിലെ ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ മര്‍മ്മം. സൂര്യ, ചന്ദ്ര, നക്ഷത്രാദികള്‍ ഭൂമിക്ക് നല്കുന്ന ഊര്‍ജ്ജത്തിന് അളവില്ല. ഒരോ വൃക്ഷവും ആ ഊര്‍ജ്ജത്തെ ആവാഹിക്കുന്നു. എന്നിട്ട് നമുക്ക് ആവശ്യമായ ശുദ്ധവായു നല്കുന്നു. നക്ഷത്രവനങ്ങള്‍ വിശ്വശില്‍പ്പിയുടെ സൃഷ്ടിയാണ്. മെഡിക്കേറ്റഡ് ഊര്‍ജ്ജം ഇവിടുന്നു ലഭിക്കുന്നു. ആലുവയില്‍ ആല്‍മുറിക്കുന്നതറിഞ്ഞ അദ്ദേഹം അതിനെ എതിര്‍ത്തു. മരംവെട്ട് തടഞ്ഞു. ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിനു സമീപം വടവൃക്ഷം വെട്ടുന്നത് തടയാന്‍ ഞാന്‍ ഒറ്റയാള്‍ ‘സമരം നടത്തി. അദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സമരത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
കേരള എനര്‍ജി മാനേജ്മെമെന്റ് സെന്ററിന്റെ എറണാകുളം ജില്ലാ കണ്‍വീനറായും അദ്ദേഹം പ്രവൃത്തിച്ചു. പുഴകള്‍ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച ഒരു പ്രകൃതി സ്നേഹിയാണ് കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: