മുംബൈ : വിലക്ക് മറികടന്ന് ഷിര്‍ദി സയിബാബ ക്ഷേത്രത്തിലേക്ക് പോകാന്‍ ശ്രമിച്ച ഭൂമാത ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയേയും കൂട്ടരേയും പോലീസ് തടഞ്ഞു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് മാറ്റാന്‍ പുറപ്പെടവേയാണ് തൃപ്തിയേയും സംഘത്തേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് മാറ്റാന്‍ പുറപ്പെടുമ്പോള്‍ പോലീസെത്തി തടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 16ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബോംബെ പോലീസ് ആക്ട് സെക്ഷന്‍ 68 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ക്ഷേത്രത്തിലെ പൂജാരികള്‍ അര്‍ദ്ധ നഗ്നരായി നില്ക്കുമ്പോള് ഭക്തരോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയാന്‍ എന്ത് അവകാശമാണെന്ന് തൃപ്തി ദേശായി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ബോര്‍ഡ് മാറ്റിയില്ലെങ്കില്‍ മനുഷ്യവകാശ ദിനത്തില്‍ താനും കൂട്ടരും സംഘടിച്ചെത്തി അത് ചെയ്യുമെന്നും ഇവര്‍ ഭീഷണിമുഴക്കി.
ഇതിനെ തുടര്‍ന്ന് ഈ മാസം ഏഴ് മുതല്‍ പതിനൊന്ന് വരെ ക്ഷേത്രസന്ദര്‍ശനത്തിന് തൃപ്തിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനം കണക്കിലെടുത്ത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ പ്രദേശത്തേയ്ക്ക് പ്രവേശിക്കരുതെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
ഭാരത സംസ്ക്കാരത്തിന് യോജിച്ച രീതിയില്‍ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ അടുത്തിടെയാണ് ബോര്‍ഡ് വച്ചത്. ഭക്തരുടെ ആവശ്യപ്രകാരമായിരുന്നു പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനായി ആരെയും നിര്ബന്ധിച്ചിട്ടില്ലന്നും ക്ഷേത്ര ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: