ജയ്പ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പതര്‍ച്ച അതിവേഗം മാറുന്നു. ഇതിന്റെ വ്യക്തമായ സൂചനയായി തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് തോറ്റ് രണ്ടാമതെത്തിയപ്പോള്‍ ബിജെപിക്കാണ് വലിയ നേട്ടം.
222 പഞ്ചായത്ത് ഭരണസമിതികളിലെ 4371 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 1989 സീറ്റുകള്‍. കോണ്‍ഗ്രസിന് 1852 സീറ്റും. 439 സ്വതന്ത്രരും ജയിച്ചപ്പോള്‍ സിപിഎമ്മിന് വെറും 26 സീറ്റാണ് കിട്ടിയത്. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍എല്‍പിക്ക് 60 സീറ്റ് കിട്ടി. ബിഎസ്പിക്ക് അഞ്ചു സീറ്റുണ്ട്.
ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ പകുതിയിലേറെയും ബിജെപി പിടിച്ചു. 21 ജില്ലാ പഞ്ചായത്തുകളിലെ 636 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ബിജെപി ജയിച്ചത്. 252 സീറ്റുകളില്‍ കോണ്‍ഗ്രസും 18 സീറ്റുകളില്‍ സ്വതന്ത്രരും പത്തു സീറ്റുകളില്‍ ആര്‍എല്‍ഡിയും ജയിച്ചപ്പോള്‍ സിപിഎമ്മിന് രണ്ടു സീറ്റുകള്‍ നേടാനേ ആയുള്ളൂ.
പാവപ്പെട്ടവരും കര്‍ഷകരും തൊഴിലാളികളും ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകരോട് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ നന്ദി പറഞ്ഞു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ബിജെപിക്ക് താത്ക്കാലികമായി തിരിച്ചടിയുണ്ടാക്കിയെങ്കിലും അതില്‍ നിന്ന് കരകയറിയെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വ്യക്തമാക്കുന്നത്. 2023ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം. വോട്ട് ശതമാനത്തില്‍ വലിയ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഫലം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: