നെയ്യഭിഷേകം പോലെ തന്നെ അയ്യപ്പന് ഏറെ പ്രിയങ്കരമാണ് പുഷ്പാഭിഷേകം. സന്നിധാനത്തെത്തുന്ന ഏതു ഭക്തനും 10,000 രൂപ അടച്ച് പുഷ്പാഭിഷേകം നടത്താം. ആറുപേര്‍ക്ക് സോപാനത്തു നിന്ന് തൊഴാനുള്ള സൗകര്യവും ഇതോടൊപ്പം ലഭിക്കും. അരളി, തെച്ചി, ജമന്തി, റോസ്, താമര, മുല്ല എന്നിങ്ങനെ ആറിനം പൂക്കളും കൂവളത്തിലയുമാണ് അഭിഷേകത്തിന് ഉപയോഗിക്കുക. ഓരോന്നിനും ഓരോ കൂട ഉപയോഗിക്കും.
മകരവിളക്കു ദിവസമൊഴികെ ദിവസവും വൈകിട്ട് ദീപാരധനയ്ക്ക് ശേഷമാണ് പുഷ്പാഭിഷേകം തുടങ്ങുക. 6.30 മുതല്‍ 9.30 വരെയാണ് സമയം. സോപാനത്ത് നില്ക്കുന്ന ഭക്തനില്‍ നിന്ന് ഓരോ കൂടയും വാങ്ങി മേല്‍ശാന്തി നേരിട്ടാണ് പുഷ്പാഭിഷേകം നടത്തുക. പ്രസാദമായി അഭിഷേകം ചെയ്ത ഒരു കൂട പൂവും ഭഗവാനു ചാര്‍ത്തിയ മാലയും ഭക്തര്‍ക്കു നല്‍കും.
ഇതിനു പുറമെ ഏലക്കാമാല, കിരീടം, വിശറി, രാമച്ചമാല എന്നിവയും ഭഗവാനു ചാര്‍ത്താന്‍ ഭക്തര്‍ക്ക് അവസരമുണ്ട്. പ്രതേ്യക പണം നല്‍കണമെന്നു മാത്രം.
ഏലക്കാമാലയ്ക്ക് 1500 രൂപയും രാമച്ച മാലയ്ക്ക് 1000 രൂപയും കിരീടം, വിശറി എന്നിവയ്ക്ക് 500 രൂപ വീതവുമാണ് നല്‍കേണ്ടത്. ഭഗവാനു ചാര്‍ത്തിയ ശേഷം ഭക്തര്‍ക്ക് തിരികെ നല്‍കും. അനന്തശയന മാതൃകയില്‍ പൂക്കള്‍ക്ക് നടുവിലെ മണികണ്ഠസ്വാമിയുടെ അപൂര്വദര്ശനമാണ് പുഷ്പാഭിഷേകത്തിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്. പുഷ്പാഭിഷേകം കഴിയുന്നതു വരെ വഴിപാടുകാരന് സോപാനത്തില്‍ നിന്ന് തൊഴാന്‍ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: