കൊല്ലം: മണ്‍റോതുരുത്തിലെ സിപിഎം പ്രവര്ത്തകന് മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപരമല്ലെന്ന് പോലീസ്. വ്യക്തിപരമായ പ്രശ്നങ്ങളും വാക്കുതര്‍ക്കവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് എഫ്ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഇതോടെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎം ശ്രമത്തിന് പോലീസിന്റെ കണ്ടെത്തല്‍ തിരിച്ചടിയായിരിക്കുകയാണ്.
ഡിസംബര്‍ ആറിന് രാത്രിയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കൃത്യം നടത്തിയ അശോകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പ്രതി അശോകനും മണിലാലും തമ്മില്‍ തര്ക്കമുണ്ടായതായതായും അതിനെ തുടര്‍ന്ന് അശോകന് മണിലാലിനെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
സംഭവം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രതി അശോകന് ബിജെപി പ്രവര്ത്തകന് ആണെന്നായിരുന്നു സിപിഎം വാദം. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: