വെനീസ്: ശക്തമായ കാറ്റിലും മഴയിലും വെനീസ് നഗരം വെള്ളത്തിനടിയിലായി. ഇന്ന് രാവിലെ നഗരത്തില്‍ 122 സെന്‍റീമീറ്റർ ഉയരത്തില്‍ വെള്ളം കയറിയതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്‌സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്‌സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്.
ക്രൊയേഷ്യയിൽ നിന്നുള്ള ശക്തമായ സിറോക്കോ കാറ്റിനെ തുടര്‍ന്ന് വീശിയടിച്ച മഴയില്‍ ചരിത്രപരമായ ഇറ്റാലിയൻ നഗരത്തിന് ചുറ്റും ഒഴുകിയിരുന്ന രണ്ട് നദികളിലെയും ജലനിരപ്പുയര്‍ത്തി. ഇതോടൊപ്പം വേലിയേറ്റവും ഉണ്ടായതോടെ ജലനിരപ്പ് 145 സെന്‍റീമീറ്റര്‍ ഉയരുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ സമുദ്രനിരപ്പ് 120 സെന്‍റീമീറ്റർ വരെ ഉയരുമെന്ന് അറിയിച്ചിരുന്നു. പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമായി.
വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ (massive flood defence system) എന്ന പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: