ന്യൂദല്‍ഹി: കരാര്‍ അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കാന്‍ കരാര്‍ കൃഷി നിയമം(കോണ്‍ട്രാക്ട് ഫാമിങ്ങ് ആക്ട്) കൊണ്ടുവന്ന് കര്‍ഷകരെ ദ്രോഹിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ ബന്ദിനെ തുണയ്ക്കുന്നതെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ബന്ദിനാഹ്വാനം ചെയ്ത പാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പാണ്. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് അവര്‍ മനസിലാക്കണം. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്, കര്‍ഷകര്‍ക്ക് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ അത് പരിഹരിക്കും. അതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. പക്ഷെ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണ്. കരാര്‍ കൃഷി നിയമം കൊണ്ടുവന്നത് അവരാണ്. ശരദ് പവാര്‍ കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ കാര്‍ഷികോല്‍പ്പന്ന വിപണന സമിതി നിയമം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഈ നിയമക്കാര്യം കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറയുന്നുമുണ്ട്. സ്വകാര്യ വിപണികളും നേരിട്ട് വിള വാങ്ങുന്ന കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനുള്ള ഉപഭോക്തൃ വിപണന കേന്ദ്രങ്ങളും ആരംഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. അതാണ് ഇപ്പോള്‍ കൊണ്ടുവന്ന കേന്ദ്ര നിയമത്തിലും, അദ്ദേഹം ചൂണ്ടിക്കാട്ടി.
താങ്ങുവിലയും വിപണനസമിതിയും തുടരും
കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്തെങ്കിലും ഭേദഗതി വേണമെങ്കില്‍ അത് കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്.
കാര്ഷികോല്പ്പന വിപണന സമിതികളും താങ്ങു വിലയും തുടരുമോയെന്നാണ് കര്‍ഷകര്‍ക്ക് അറിയേണ്ടത്. തീര്‍ച്ചയായും, അവ പഴയതു പോലെ തുടരും. ഈ വര്‍ഷവും ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇത്തരം വിപണികള്‍ വഴി, താങ്ങുവിലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റിട്ടുണ്ട്.
സ്വാമിനാഥന് കമ്മീഷന്
താങ്ങുവില കണക്കുകൂട്ടാന്‍ സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ ചെയ്ത രീതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള മെച്ചപ്പെട്ട’ വില തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് കര്‍ഷകര്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതും. ഉല്‍പ്പാദന വിലയേക്കാള്‍ 50 ശതമാനം കൂടുതല്‍ ലഭ്യമാക്കണമെന്നാണ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നത്. താങ്ങുവില നിര്‍ണ്ണയിക്കുന്ന ഫോര്‍മുല മാത്രമാണ് മാറിയത്, നടപടികള്‍ മാറ്റിയിട്ടില്ല. കര്‍ഷകരുടെ തെറ്റിദ്ധാരണ നീങ്ങുമെന്നു തന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ജാവ്ദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: