ന്യൂദല്‍ഹി : ഈ വര്‍ഷം ഏറ്റവും അധികം റീട്വീറ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത കോവിഡ് പ്രതിരോധ സന്ദേശമെന്ന് ട്വിറ്റര്‍ ഇന്ത്യ. കോവിഡ് പ്രതിരോധസന്ദേശമായി എല്ലാവരും ഏപ്രില്‍ മൂന്നിന് 9 മണിക്ക് എല്ലാവരും ലൈറ്റണച്ച് 9 മിനിറ്റ്് വിളക്കുകള്‍ തെളിയിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന മോദിയുടെ സന്ദേശമാണ് ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്തിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ ട്വീറ്റ് 1,18,000 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് 5,13,000 ലൈക്കുകളും ലഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഭാഗത്തിലാണ് ഈ ട്വീറ്റിന് റെക്കോര്‍ഡ് റീച്ച് ലഭിച്ചതെന്ന് ട്വിറ്റര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ പങ്കുവെച്ച മോദി വിളക്ക് തെളിയിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മഹാമാരിക്കാലത്ത് എല്ലാവരും പ്രതീക്ഷയേകാന്‍ എന്ന ആശംസയോടെ മോദി വിളക്കുതെളിയിക്കുന്ന ഒരു ചിത്രത്തിന് ഇന്ത്യാക്കാരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ഉണ്ടായത്. ഭൂരിഭാഗം ഇന്ത്യക്കാരും ഈ ട്വീറ്റ് ഏറ്റെടുക്കുകയും വൈദ്യുതലൈറ്റുകള് ഓഫ് ചെയ്ത് വിളക്കുകളും ദീപങ്ങളും തെളിയിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളീവുഡ് നടി അനുഷ്ക ശര്‍മ്മയ്ക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്കാണ് 2020ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ചത്. ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ എന്ന അടിക്കുറുപ്പ് നല്‍കിയാണ് കോഹ്ലിയും അനുഷ്കയും സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: