ന്യൂഡല്‍ഹി : കര്‍ഷക ബന്ദിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ അറസ്റ്റില്‍ . കെ.കെ.രാഗേഷും പി.കൃഷ്ണപ്രസാദുമാണ് അറസ്റ്റിലായത്. ബിലാസ്പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ വീട്ടില്‍നിന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്.
ബന്ദിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു.
അഹമ്മദാബാദ്- വിരാംഗം ദേശീയ പാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഡല്‍ഹി – യു പി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: