കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ഇത്തവണ പലതലങ്ങളിലും വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കുടിവെള്ളം, റോഡ്, പാര്‍പ്പിടം തുടങ്ങിയ പദ്ധതികള്‍ കേരളത്തില്‍ ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ മോദി സര്‍ക്കാരിന്റെ ഭരണ മാതൃക ഇവിടേയും ഉണ്ടാകണമെന്നും അദ്ദേഹം കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
ബിജെപി ഭരിച്ച പാലക്കാട് നഗരസഭ കേന്ദ്ര പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി മൂവായിരത്തോളം വീടുകളും ആറായിരത്തോളം വാട്ടര്‍ കണക്ഷനുകളുമാണ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനം ജനങ്ങളില്‍ പുതിയൊരു ഭരണസംസ്‌കാരമാണ് ഉണ്ടാക്കിയതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ പ്രതാപകാലത്തിന്റെ അവസാനമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ അതിനെ കൈവിട്ടിരിക്കുകയാണ്. തീവ്രവാദ ശക്തികളുമായി സഖ്യമുണ്ടാക്കിയതിലും മുസ്ലിം ലീഗിന് വഴങ്ങിയതിലും കോണ്‍ഗ്രസിലെ കുറിച്ച് അണികളില്‍ ആശങ്കയുണ്ട്. സിപിഎമ്മിന് ഇന്ത്യയിലെ ഭാവി എന്താണെന്ന അവസ്ഥയിലാണ്. ധനശക്തികൊണ്ട് മാത്രം അണികളെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ലെന്നും ഈ തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര എജന്‍സികളുടെ കേരളത്തിലെ അന്യേഷണം മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടാണ്. കേന്ദ്ര എജന്‍സികള്‍ എല്ലാതലത്തിലും അന്വേഷണം നടത്തും. അന്വേഷണത്തിലെ വസ്തുതകള്‍ ശരിയാണെന്ന് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: