തിരുവനന്തപുരം : നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപി പിടിച്ചെടുക്കും. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളില്‍ ബിജെപി അനുകൂല മനോഭാവമാണ് ഉള്ളത്. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ഇത്തവണ ബിജെപി പിടിച്ചെക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ നഗരാസൂത്രണ, വികസന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തിനും ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.
എല്‍ഡിഎഫും യുഡിഎഫും നിരവധി തവണ ഭരണം നടത്തിയിട്ടും തലസ്ഥാന നഗരത്തിന് ആവശ്യമായ പുരോഗതി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്ന ചതി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: