ബംഗളൂരു: ഗോവധ നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ ഇന്ന് പരിഗണിക്കും. ഗോവധ നിരോധന നിയമം നടപ്പാക്കിയതാണ്. എന്നാല്‍ പിന്നീട് വന്ന ഭരണകൂടം അതിനെ നടപ്പാക്കാതെ തണുപ്പിച്ചു. എന്നാലിന്ന് സംസ്ഥാന നിയമകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അസംബ്ലിയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി.
സംസ്ഥാനത്തെ ഗോവധ നിരോധന ബില്ല് സഭയില്‍ വയ്ക്കുന്നതിന് മുമ്പായി മൂന്ന് സംസ്ഥാനങ്ങളിലെ നിയമങ്ങളാണ് കര്‍ണ്ണാടക വിശദമായി ചര്‍ച്ച ചെയ്തത്. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്. അശോക് വ്യക്തമാക്കി. അതേസമയം, ഇസ്ലാമിക ഭീകരതയുടെ ഭാഗമായ ലൗ ജിഹാദിനെതിരായ ബില്‍ അടുത്ത അസംബ്ലി സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: